നമിതയുടെ കിടിലന്‍ Make Over

namitha2204

ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചു വ​രി​ക​യാ​ണ് ന​മി​ത പ്ര​മോ​ദ്. ഇ​ത്ത​വ​ണ​ത്തെ വ​ര​വി​ന് ഒ​ത്തി​രി പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. കി​ടി​ല​ൻ മേ​ക്കോ​വ​റു​മാ​യാ​ണ് താ​രം വീ​ണ്ടും സി​നി​മ​യി​ൽ സ​ജീ​വ​മാ​വാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം റോ​ൾ മോ​ഡ​ൽ​സ്, ദി​ലീ​പ് ചി​ത്രം പ്രഫ​സ​ർ ഡി​ങ്ക​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലാ​ണ് ന​മി​ത ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഫ​ഹ​ദി​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കാ​ൻ മു​ൻ​പും അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. അ​ന്ന​യും റ​സൂ​ലും​എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി ന​മി​താ പ്ര​മോ​ദി​നെ​ സം​വി​ധാ​യ​ക​ൻ ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യസി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ അ​ടു​ത്ത ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്ക​രു​തെ​ന്ന ചി​ല നി​ബ​ന്ധ​ന​ക​ൾ ഉ​ള്ള​തു​കൊ​ണ്ട് ആ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.​ റാ​ഫി ചി​ത്ര​മാ​യ റോ​ൾ മോ​ഡ​ൽ​സി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നു ന​മി​ത പ​റ​യു​ന്നു.

ചി​ത്ര​ത്തി​നു വേ​ണ്ടി ചെ​റി​യൊ​രു മേ​ക്കോ​വ​ർ ന​ട​ത്താ​ൻ സം​വി​ധാ​യ​ക​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​അ​വ​സ​രം താ​രം ശ​രി​ക്കും ഉ​പ​യോ​ഗി​ച്ചു. മു​ടി വെ​ട്ടു​ക​യും ടാ​റ്റൂ പ​തി​പ്പി​ക്കാ​നു​മൊ​ക്കെ​യു​ള്ള മോ​ഹം താ​രം അ​ങ്ങ് തീ​ർ​ത്തു. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം കാ​ണു​ന്ന​തി​നാ​ൽ പ്രേ​ക്ഷ​ക​ർ​ക്ക് ഇ​തൊ​രു വ​ലി​യ മാ​റ്റ​മാ​യി തോ​ന്നി​യേ​ക്കാ​മെ​ന്നും താ​രം പ​റ​ഞ്ഞു. നാ​ട​ൻ വേ​ഷ​ങ്ങ​ളാ​ണ് ന​മി​ത​യ്ക്ക് ല​ഭി​ച്ച​തി​ൽ കൂ​ടു​ത​ലും.

അ​തി​നാ​ൽ​ത്ത​ന്നെ അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്നൊ​രു മോ​ച​ന​ത്തിനാണ് ചെ​റി​യ ബ്രേ​ക്കെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ മാ​ത്രം മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ചാ​ൽ മ​തി​യെ​ന്ന തീ​രു​മാ​ന​വു​മാ​യാ​ണ് ന​മി​ത അ​ന്യ​ഭാ​ഷ​യി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്.

Related posts