ഗു​രു​വാ​യൂ​ർ കു​രു​ങ്ങി​യി​ല്ല..! മുഹൂർത്തം തെറ്റാതെ ഗുരുവായൂരിൽ സ​മം​ഗ​ളം 236 വി​വാ​ഹ​ങ്ങ​ൾ; അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ന​ഗ​ര​സ​ഭയും പോ​ലീ​സും…


ഗു​​​രു​​​വാ​​​യൂ​​​ർ: ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ​​​യും ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടേ​​​യും പോ​​​ലീ​​​സി​​​ന്‍റെ​​​യും ഒ​​​ത്തു​​​ചേ​​​ർ​​​ന്നു​​​ള്ള മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ​​​തോ​​​ടെ ക്ഷേ​​​ത്ര​​​സ​​​ന്നി​​​ധി​​​യി​​​ൽ 236 വി​​​വാ​​​ഹ​​​ങ്ങ​​​ൾ തി​​​ര​​​ക്ക​​​നു​​​ഭ​​​വ​​​പ്പെ​​​ടാ​​​തെ ന​​​ട​​​ന്നു.

ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കി​​​ല്ലാ​​​തെ ന​​​ഗ​​​ര​​​ത്തി​​​ൽ യാ​​​ത്ര സു​​​ഗ​​​മ​​​മാ​​​ക്കി​​​യ​​​തി​​​ൽ ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടേ​​​യും പോ​​​ലീ​​​സി​​​ന്‍റെ​​​യും ഇ​​​ട​​​പെ​​​ട​​​ൽ വി​​​ജ​​​യം​​​ക​​​ണ്ടു.

ചി​​​ങ്ങ​​​മാ​​​സ​​​ത്തി​​​ലെ ആ​​​ദ്യ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യ ഇ​​​ന്ന​​​ലെ 249 വി​​​വാ​​​ഹ​​​ങ്ങ​​​ൾ ശീ​​​ട്ടാ​​​ക്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും 236 വി​​​വാ​​​ഹ​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ന്ന​​​ത്.

വി​​​വാ​​​ഹ​​​ത്തി​​​ര​​​ക്ക് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു മു​​​ൻ​​​കൂ​​​ട്ടി മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​തോ​​​ടെ ദേ​​​വ​​​സ്വ​​​വും ന​​​ഗ​​​ര​​​സ​​​ഭ​​​യും പോ​​​ലീ​​​സും കൃ​​​ത്യ​​​മാ​​​യ മു​​​ന്നൊ​​​രു​​​ക്കം ന​​​ട​​​ത്തി.

ദേ​​​വ​​​സ്വം മൂ​​​ന്നു വി​​​വാ​​​ഹ​​മ​​​ണ്ഡ​​​പ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ര​​​ണ്ടു മ​​​ണ്ഡ​​​പ​​​ങ്ങ​​​ൾ കൂ​​​ടി അ​​​ധി​​​ക​​​മാ​​​യി ഒ​​​രു​​​ക്കി. ഒ​​​രേ സ​​​മ​​​യ​​​ത്ത് അ​​​ഞ്ചു വി​​​വാ​​​ഹ​​​ങ്ങ​​​ൾ ന​​​ട​​​ന്നു.

വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ 20 പേ​​​രെ മാ​​​ത്രം മ​​​ണ്ഡ​​​പ​​​ത്തി​​​നു സ​​​മീ​​​പ​​​ത്തേ​​​ക്കു ക​​​യ​​​റ്റാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തു തി​​​ര​​​ക്കൊ​​​ഴി​​​വാ​​​ക്കി. വി​​​വാ​​​ഹ​​​ങ്ങ​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മ​​​വും കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ച്ചു.

ഇ​​​ന്ന​​​ർ റിം​​​ഗ് റോ​​​ഡി​​​ൽ വാ​​​ഹ​​​ന പാ​​​ർ​​​ക്കിം​​​ഗ് അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ മ​​​ൾ​​​ട്ടി​​​പാ​​​ർ​​​ക്കിം​​​ഗ് കേ​​​ന്ദ്രം ഭാ​​​ഗി​​​ക​​​മാ​​​യി തു​​​റ​​​ന്നു കൊ​​​ടു​​​ത്തു. ശ്രീ​​​കൃ​​​ഷ്ണ സ്കൂ​​​ൾ ഗ്രൗ​​​ണ്ടും പാ​​​ർ​​​ക്കിം​​​ഗ് കേ​​​ന്ദ്ര​​​മാ​​​ക്കി.

ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ വി​​​വാ​​​ഹ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ രാ​​​വി​​​ലെ 8.30ന് ആ​​​രം​​​ഭി​​​ച്ചു. കൂ​​​ടു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യോ​​​ഗി​​​ച്ച് സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി.

Related posts

Leave a Comment