ആറുപത്തിമൂന്നുകാരന്‍റെയും യുവാക്കളുടെയും തന്ത്രം പാളി; ചെത്തിയൊരുക്കിയ 20 കി​ലോ ച​ന്ദ​നവുമായി വനപാലകരുടെ വലയിൽ കുടങ്ങി


അ​​​ഗ​​​ളി: ഷോ​​​ള​​​യൂ​​​ർ ഫോ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ മ​​​ര​​​പ്പാ​​​ലം സെ​​​ക്‌ഷനി​​​ൽ വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​ക്കി​​​ടെ ഇ​​​രു​​​പ​​​തു കി​​​ലോ ച​​​ന്ദ​​​നം​​സ​​​ഹി​​​തം അ​​​ഞ്ചുപേ​​​രെ വ​​​ന​​​പാ​​​ല​​​ക​​​ർ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ര​​​ണ്ടു പ്ര​​​തി​​​ക​​​ൾ ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ടു. ച​​​ന്ദ​​​ന​​​ക്ക​​​ട​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച കാ​​​റും ബൈ​​​ക്കും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.പ​​​ട്ടാ​​​ന്പി കൊ​​​പ്പം ചെ​​​റു​​​കോ​​​ട് കു​​​ൽ​​​മു​​​ഖം​​​തൊ​​​ടി വീ​​​ട്ടി​​​ൽ ഷി​​​ഹാ​​​ബു​​​ദീ​​​ൻ (25), വ​​​ല്ല​​​പ്പു​​​ഴ ചെ​​​റു​​​കോ​​​ട് എ​​​ട​​​ന്പ​​​ലം കു​​​ന്നി​​​ൽ സാ​​​ദി​​​ഖ് അ​​​ലി (25), ഷോ​​​ള​​​യൂ​​​ർ കീ​​​രി​​​പ്പ​​​തി​​ഊ​​​രി​​​ൽ പ്ര​​​വീ​​​ണ്‍കു​​​മാ​​​ർ (21), കീ​​​രി​​​പ്പ​​​തി ഊ​​​രി​​​ലെ കാ​​​ളി​​​ദാ​​​സ​​​ൻ (22), കോ​​​ട്ട​​​ത്ത​​​റ മാ​​​റ്റ​​​ത്തു​​​കാ​​​ട് പു​​​ളി​​​യ​​​പ്പ​​​തി​​​യി​​​ൽ ഭ​​​ദ്ര​​​ൻ (63) എ​​​ന്നി​​​വ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

മ​​​ര​​​പ്പാ​​​ലം ക​​​ന്പി ഗേ​​​റ്റ് വ​​​ന​​​പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു ചെ​​​ത്തി ഒ​​​രു​​​ക്കി​​​യ ച​​​ന്ദ​​​നക്കാ​​​ത​​​ലു​​​മാ​​​യി എ​​​ത്തി​​​യ പ്ര​​​തി​​​ക​​​ളെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് ഫോ​​​റ​​​സ്റ്റ് സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ 30ന് ​​​ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ വ​​​ന​​​പാ​​​ല​​​ക​​​ർ പി​​​ടി​​​കൂ​​​ടി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്ന മൂ​​​ന്നു പ്ര​​​തി​​​ക​​​ൾ ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി ഈ ​​​കേ​​​സി​​​ലും ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​താ​​​യി വ​​​ന​​​പാ​​​ല​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ര​​​ണ്ടു മാ​​​സ​​​ത്തി​​​നി​​​ടെ മ​​​ര​​​പ്പാ​​​ലം ഭാ​​​ഗ​​​ത്തു​​​നി​​​ന്നു ച​​​ന്ദ​​​നം ക​​​ട​​​ത്തി​​​യ കേ​​​സി​​​ൽ 12 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി വ​​​ന​​​പാ​​​ല​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. അ​​​ഗ​​​ളി റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ർ ബി​​​ജു, ഡെ​​​പ്യൂ​​​ട്ടി റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ർ ജ​​​യ​​​ച​​​ന്ദ്ര​​​ൻ, മ​​​ര​​​പ്പാ​​​ലം എ​​​സ്എ​​​ഫ്ഒ വൈ. ​​​ഫെ​​​ലി​​​ക്സ്, ബി​​​എ​​​ഫ്ഒ​​​മാ​​​രാ​​​യ എ​​​ൻ. തോ​​​മ​​​സ്, ജ​​​യേ​​​ഷ് സ്റ്റീ​​​ഫ​​​ൻ, ആ​​​ർ​​​എ​​​ഫ്ഡ​​​ബ്ലി​​​യു​​​മാ​​​രാ​​​യ അ​​​ൻ​​​പ​​​ര​​​സി, ര​​​ങ്ക​​​മ്മാ​​​ൾ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Related posts

Leave a Comment