ഗു​രു​വാ​യൂ​ര​പ്പ​ന് മു​ന്നി​ൽ  ഉ​ത്രാ​ട​കാ​ഴ്ച്ച​ക്കു​ലയുടെ സമൃദ്ധി; ​കുല​ക​ളി​ൽ ഒ​രു​ഭാ​ഗം ആ​ന​ക​ൾ​ക്കും

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ര​പ്പ​നു ഉ​ത്രാ​ട​കാ​ഴ്ച്ച​ക്കു​ല സ​മ​ർ​പ്പ​ണ​മാ​യി സ്വ​ർ​ണ​കൊ​ടി​മ​ര​ത്തി​ന് മു​ന്നി​ൽ സ്വ​ർ​ണ വ​ർ​ണ​ത്തി​ലു​ള്ള കാ​ഴ്ച​ക്കു​ല​ക​ളു​ടെ സ​മൃ​ദ്ധി.​രാ​വി​ലെ ശീ​വേ​ലി​ക്ക് ശേ​ഷ​മാ​ണ് കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പ​ണ​ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്.​കൊ​ടി​മ​ര​ത്തി​ന് ചു​വ​ട്ടി​ൽ അ​രി​മാ​വ​ണി​ഞ്ഞ​തി​ന് മു​ക​ളി​ൽ നാ​ക്കി​ല​യി​ൽ മേ​ൽ​ശാ​ന്തി പൊ​ട്ട​ക്കു​ഴി കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ആ​ദ്യ കു​ല സ​മ​ർ​പ്പി​ച്ചു.​

ക്ഷേ​ത്രം അ​ടി​യ​ന്തി​ര​ക്കാ​ര​ൻ പു​തി​യേ​ട​ത്ത് ആ​ന​ന്ദ​ൻ കു​ത്തു​വി​ള​ക്കു​മാ​യി അ​ക​ന്പ​ടി​യാ​യി.​മേ​ൾ​ശാ​ന്തി സ​മ​ർ​പ്പി​ച്ച​തി​ന് ശേ​ഷം ക്ഷേ​ത്രം ഉ​രാ​ള​ൻ മ​ല്ലി​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി സ​മ​ർ​പ്പി​ച്ചു.​പി​ന്നീ​ട് ശാ​ന്തി​യേ​റ്റ കീ​ഴ്ശാ​ന്തി​ക്കാ​രാ​യ ചെ​റു​ത​യൂ​ർ ശ്രീ​ജി​ത്ത് ന​ന്പൂ​തി​രി,മ​ഞ്ചി​റ കൃ​ഷ്ണ പ്ര​സാ​ദ് ന​ന്പൂ​തി​രി എ​ന്നി​ർ കാ​ഴ്ച​ക്കു​ല​ക​ൾ സ​മ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ്, കെ.​മു​ര​ളീ​ധ​ര​ൻ എം.​പി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​വി.​പ്ര​ശാ​ന്ത്, കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ, പി.​ഗോ​പി​നാ​ഥ​ൻ, എം.​വി​ജ​യ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്.​വി.​ശി​ശി​ർ തു​ട​ങ്ങി​യ​വ​രും ഭ​ക്ത​ജ​ന​ങ്ങ​ളും കു​ല​ക​ൾ സ​മ​ർ​പ്പി​ച്ചു.100​ക​ണ​ക്കി​ന് കു​ല​ക​ൾ ഭ​ഗ​വാ​ന് തി​രു​മു​ൽ​കാ​ഴ്ച​യാ​യി ല​ഭി​ച്ചു.​

കു​ല​ക​ളി​ൽ ഒ​രു​ഭാ​ഗം ആ​ന​ക​ൾ​ക്ക് ന​ൽ​കി.​ഒ​രു​ഭാ​ഗം തി​രു​വോ​ണ​സ​ദ്യ​ക്ക് പ​ഴ​പ്ര​ഥ​മ​ൻ ത​യ്യാ​റാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കും.​ബാ​ക്കി​യു​ള്ള​ത് ലേ​ലം ചെ​യ്ത് ഭ​ക്ത​ർ​ക്ക് ന​ൽ​കും.​തി​രു​വോ​ണ​ത്തി​ന് ഗു​രു​വാ​യൂ​ര​പ്പ​ന് ഓ​ണ​പ്പു​ട​വ സ​മ​ർ​പ്പ​ണം ന​ട​ക്കും.​പു​ല​ർ​ച്ചെ ക്ഷേ​ത്രം ഉ​രാ​ള​ൻ മ​ല്ലി​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് ആ​ദ്യ ഓ​ണ​പ്പു​ട​വ ഭ​ഗ​വാ​ന് സ​മ​ർ​പ്പി​ക്കും.​പി​ന്നീ​ട് ഭ​ക്ത​ർ​ക്ക് ഓ​ണ​പ്പു​ട​വ സ​മ​ർ​പ്പി​ക്കാ​നാ​കും.​ഉ​ഷ​പൂ​ജ​വ​രെ​യാ​ണ് ഓ​ണ​പ്പു​ട​വ സ​മ​ർ​പ്പ​ണം.​

Related posts