കാണാതെ പോകരുതേ ഈ ദുരന്തം..!   ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

പു​തു​ക്കാ​ട് : ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലെ കു​ഴി​യി​ൽ വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക്ക​ൻ മ​രി​ച്ചു. ക​ല്ലൂ​ർ പ​റോ​ക്കാ​ര​ൻ ദേ​വ​സി മ​ക​ൻ ബി​ജു (45) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എട്ടോടെ പു​തു​ക്കാ​ട് സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ​മീ​പം സ​ർ​വ്വീ​സ് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ലെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ ബി​ജു തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്നു രാ​വി​ലെ ഏഴോടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

പു​തു​ക്കാ​ട്- ആ​ന്പ​ല്ലൂ​ർ മേ​ഖ​ല​യി​ൽ സ​ർ​വ്വീ​സ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് റോ​ഡും തി​രി​ച്ച​റി​യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത്. കു​ഴി​ക​ൾ അ​ട​യ്ക്കാ​നോ സ​ർ​വ്വീ​സ് റോ​ഡു​ക​ളു​ടെ ശോ​ചി​നി​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നോ ടോ​ൾ ക​ന്പ​നി ന​ട​പ​ടി​യൊ​ന്നു​മെ​ടു​ത്തി​ട്ടി​ല്ല.

എ​ന്നാ​ൽ ക​രാ​ർ വ്യ​വ​സ്ഥ​പ്ര​കാ​രം ടോ​ൾ നി​ര​ക്ക് വ​ർ​ദ്ധി​പ്പി​ക്കു​ന്ന ക​ന്പ​നി ദേ​ശീ​യ​പാ​ത​യു​ടെ അ​പ​ര്യാ​പ്ത​ക​ൾ പ​രി​ഹ​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം വ്യാ​പ​ക​മാ​യു​ണ്ട്. കി​ലോമീ​റ്റ​റു​ക​ളോ​ളം സ​ർ​വ്വീ​സ് റോ​ഡ് ഇ​പ്പോ​ഴും അ​പൂ​ർ​ണ്ണ​മാ​ണ്. ഡ്രൈ​നേ​ജും വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളും ബ​സ് ബേ​യും ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ഴും ബാ​ക്കി​യാ​ണ്. പു​തു​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts