കോ​വി​ഡ്! മു​ൻ​ക​രു​ത​ൽ വേണം, സ്കൂ​​ളു​​ക​​ൾ തു​​റ​​ക്കുമ്പോള്‍..; വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ന​​ൽ​​കു​​ന്ന മു​​ൻ​​ക​​രു​​ത​​ൽ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഇങ്ങനെ…

കോ​​ട്ട​​യം: കോ​​വി​​ഡ് സു​​ര​​ക്ഷ മു​​ൻ​​നി​​ർ​​ത്തി 2020 ജൂ​​ണി​​ൽ സ്കൂ​​ളു​​ക​​ൾ തു​​റ​​ക്കാ​​നാ​​യി​​ല്ല. ഏ​​ഴു മാ​​സം വൈ​​കി 2021 ജ​​നു​​വ​​രി നാ​​ലി​​ന് 10, 12 ക്ലാ​​സു​​ക​​ൾ നി​​യ​​ന്ത്രി​​ത​​മാ​​യി തു​​ട​​ങ്ങു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ന​​ൽ​​കു​​ന്ന മു​​ൻ​​ക​​രു​​ത​​ൽ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ.

– ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ഒ​​രേ സ​​മ​​യം 50 ശ​​ത​​മാ​​നം കു​​ട്ടി​​ക​​ൾ​​ക്ക് സ്കൂ​​ളി​​ലെ​​ത്താം.

– ഒ​​രു ബ​​ഞ്ചി​​ൽ ഒ​​രു കു​​ട്ടി മാ​​ത്ര​​മേ പാ​​ടു​​ള്ളു

– 10, 12 ക്ലാ​​സു​​ക​​ളി​​ൽ 300 കു​​ട്ടി​​ക​​ളു​​ള്ള സ്കൂ​​ളി​​ൽ ഒ​​രേ സ​​മ​​യം 50 ശ​​ത​​മാ​​നം ഹാ​​ജ​​രാ​​കാം. കൂ​​ടു​​ത​​ലെ​​ങ്കി​​ൽ ഒ​​രേ സ​​മ​​യം 25 ശ​​ത​​മാ​​നം കു​​ട്ടി​​ക​​ൾ​​ക്ക് ഹാ​​ജ​​രാ​​കാം.

– ആ​​ദ്യ ആ​​ഴ്ച രാ​​വി​​ലെ 9 അ​​ല്ലെ​​ങ്കി​​ൽ 10നു ​​തു​​ട​​ങ്ങി 12നോ ​​ഒ​​രു മ​​ണി​​ക്കോ അ​​വ​​സാ​​നി​​പ്പി​​ക്കാം. ഒ​​ന്നി​​നോ ര​​ണ്ടി​​നോ ര​​ണ്ടാം ഘ​​ട്ടം തു​​ട​​ങ്ങി നാ​​ലി​​നോ അ​​ഞ്ചി​​നോ അ​​വ​​സാ​​നി​​പ്പി​​ക്കാം.

– ആ​​കെ കു​​ട്ടി​​ക​​ൾ, ല​​ഭ്യ​​മാ​​യ ക്ലാ​​സ് മു​​റി​​ക​​ൾ, ഇ​​ത​​ര സൗ​​ക​​ര്യ​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്തു വേ​​ണം എ​​ണ്ണം നി​​ജ​​പ്പെ​​ടു​​ത്താ​​ൻ

– കു​​ട്ടി​​ക​​ൾ ത​​മ്മി​​ൽ ര​​ണ്ടു മീ​​റ്റ​​ർ അ​​ക​​ലം പാ​​ലി​​ക്ക​​ണം. വേ​​ണ​​മെ​​ങ്കി​​ൽ മ​​റ്റു ക്ലാ​​സ് മു​​റി​​ക​​ളും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം.

– പ​​ല ബാ​​ച്ചു​​ക​​ൾ വ​​രു​​ന്പോ​​ൾ ക്ലാ​​സു​​ക​​ൾ ത​​മ്മി​​ൽ ഇ​​ട​​വേ​​ള വേ​​ണം

– കോ​​വി​​ഡ് ബാ​​ധി​​ത​​ർ (അ​​ധ്യാ​​പ​​കരും ജീ​​വ​​ന​​ക്കാ​​രും ഉ​​ൾ​​പ്പെ​​ടെ), രോ​​ഗ​​ല​​ക്ഷ​​ണ​​മു​​ള്ള​​വ​​ർ, ക്വാ​​റ​​ന്‍റൈ​​നി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ എ​​ന്നി​​വ​​ർ നി​​ശ്ചി​​ത ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മേ ഹാ​​ജ​​രാ​​കാ​​വൂ. കോ​​വി​​ഡ് പോ​​സി​​റ്റീ​​വ് രോ​​ഗി​​ക​​ളു​​ടെ വീ​​ട്ടി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ വ​​രാ​​തി​​രി​​ക്കു​​ന്ന​​ത് ഉ​​ത്ത​​മം

– സ്കൂ​​ളു​​ക​​ളും പ​​രി​​സ​​ര​​വും ഫ​​ർ​​ണി​​ച്ച​​റും സ്റ്റോ​​റും വാ​​ട്ട​​ർ​​ടാ​​ങ്കും അ​​ടു​​ക്ക​​ള​​യും ശു​​ചി​​മു​​റി​​യും ലാ​​ബും ലൈ​​ബ്ര​​റി​​യും കി​​ണ​​റും അ​​ണു​​വി​​മു​​ക്ത​​മാ​​ക്ക​​ണം

– സ്കൂ​​ളി​​ൽ മാ​​സ്ക്, ഡി​​ജി​​റ്റ​​ൽ തെ​​ർ​​മോ​​മീ​​റ്റ​​ർ, സാ​​നി​​റ്റൈ​​സ​​ർ, സോ​​പ്പ് എ​​ന്നി​​വ സ​​ജ്ജീ​​ക​​രി​​ക്ക​​ണം

– സ്റ്റാ​​ഫ് റൂ​​മി​​ലും ഓ​​ഫീ​​സി​​ലും ഇ​​രി​​പ്പി​​ട​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ അ​​ക​​ലം പാ​​ലി​​ക്ക​​ണം

– കോ​​വി​​ഡ് മു​​ൻ​​ക​​രു​​ത​​ൽ പോ​​സ്റ്റ​​റു​​ക​​ൾ, സ്റ്റി​​ക്ക​​ർ, ബോ​​ർ​​ഡ് എ​​ന്നി​​വ പ​​തി​​ക്ക​​ണം

– കു​​ടി​​വെ​​ള്ളം, വാ​​ഷ് റൂം ​​എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ അ​​ക​​ലം പാ​​ലി​​ക്കാ​​ൻ അ​​റി​​യി​​പ്പ് പ​​തി​​ക്ക​​ണം

– സ്കൂ​​ൾ വാ​​ഹ​​ന​​ത്തി​​ലും മ​​റ്റ് വാ​​ഹ​​ന​​ങ്ങ​​ളി​​ലും അ​​ക​​ലം പാ​​ലി​​ക്ക​​ണം. സ്കൂ​​ൾ വാ​​ഹ​​ന​​ത്തി​​ൽ ക​​യ​​റും മു​​ൻ​​പ് തെ​​ർ​​മ​​ൽ സ്കാ​​നിം​​ഗ് ന​​ട​​ത്ത​​ണം. വാ​​ഹ​​ന​​ത്തി​​ലും ക്ലാ​​സി​​ലും മാ​​സ്ക് നി​​ർ​​ബ​​ന്ധം. ജ​​നാ​​ല​​ക​​ൾ തു​​റ​​ന്നി​​ട​​ണം

– ആ​​ഴ്ച​​യി​​ലൊ​​രി​​ക്ക​​ൽ പി​​ടി​​എ​​യും കു​​ട്ടി​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളും ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രും ചേ​​ർ​​ന്ന് വി​​ല​​യി​​രു​​ത്ത​​ൽ ന​​ട​​ത്ത​​ണം

– രോ​​ഗ​​ല​​ക്ഷ​​ണ​​മു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കാ​​യി സി​​ക്ക് റൂം ​​ക്ര​​മീ​​ക​​രി​​ക്ക​​ണം. സ്കൂ​​ളി​​ൽ പ്രാ​​ഥ​​മി​​ക സു​​ര​​ക്ഷാ കി​​റ്റ് നി​​ർ​​ബ​​ന്ധം.

– പ്രാ​​ഥ​​മി​​ക ത​​ല​​ത്തി​​ൽ പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ർ ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്ത​​ണം. കോ​​പ്പി വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ന് ഇ​​മെ​​യി​​ൽ ചെ​​യ്യ​​ണം

– രോ​​ഗ​​ല​​ക്ഷ​​ണ​​മു​​ള്ള കു​​ട്ടി​​ക​​ളു​​ടെ​​യും മ​​റ്റും വി​​വ​​ര​​ങ്ങ​​ൾ ദി​​വ​​സേ​​ന ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​ണം

– ക്ലാ​​സ് മു​​റി​​ക​​ളി​​ൽ വാ​​യു​​സ​​ഞ്ചാ​​രം വേ​​ണം. കൂ​​ടു​​ത​​ൽ സ്പ​​ർ​​ശ​​ന​​മു​​ള്ള വാ​​തി​​ൽ​​പ്പ​​ടി, ഡെ​​സ്ക്, ഡ​​സ്റ്റ​​ർ തു​​ട​​ങ്ങി​​യ​​വ ര​​ണ്ടു മ​​ണി​​ക്കൂ​​ർ ഇ​​ട​​വി​​ട്ട് അ​​ണു​​വി​​മു​​ക്ത​​മാ​​ക്ക​​ണം

– ഒ​​രു​​മി​​ച്ചി​​രു​​ന്ന് ആ​​ഹാ​​രം ക​​ഴി​​ക്കു​​ന്ന​​തും കൈ ​​ക​​ഴു​​കു​​ന്ന​​തും ഒ​​ഴി​​വാ​​ക്ക​​ണം. ക​​ഴി​​വ​​തും വെ​​ള്ളം വീ​​ട്ടി​​ൽ​​നി​​ന്നു കൊ​​ണ്ടു​​വ​​ന്ന് സ്വ​​ന്ത​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ക. ഭ​​ക്ഷ​​ണം, വെ​​ള്ളം, പ​​ഠ​​ന​​സാ​​മ​​ഗ്രി​​ക​​ൾ കൈ​​മാ​​റ്റം ഒ​​ഴി​​വാ​​ക്കു​​ക.

– ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് പ്ര​​ത്യേ​​ക ക​​രു​​ത​​ൽ ന​​ൽ​​ക​​ണം.

Related posts

Leave a Comment