ഉത്രാടപ്പാച്ചിലിൽ ഇട്ടിമാണിയും..! മാർഗംകളി  വേഷമണിച്ച്   തൃശൂർ നഗരത്തിലൂടെ ഒരു സംഘം കലാകാരൻമാർ  നടത്തിയ ചുറ്റിക്കറങ്ങൽ വിഡിയോ വൈറലാകുന്നു

തൃ​ശൂ​ർ: മോ​ഹ​ൻ​ലാ​ലി​ന്‍റെ “ഇ​ട്ടി​മാ​ണി’​യി​ലെ മാ​ർ​ഗംക​ളി വേ​ഷ​മ​ണി​ഞ്ഞ് ഒ​രു സം​ഘം ക​ലാ​കാ​രന്മാ​ർ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ വീ​ഡി​യോ വൈ​റ​ലാ​യി. ഇ​ട്ടി​മാ​ണി റി​ലീ​സാ​യ ദി​വ​സം തു​റ​ന്ന കാ​റി​ൽ ചു​റ്റി​ക്ക​റ​ങ്ങി തൃ​ശൂ​രി​ലെ ബ​സി​ല​ിക്ക​യി​ൽ വ​ന്നു തി​രി​ക​ത്തി​ച്ചു പ്രാ​ർ​ത്ഥിച്ചും, തെ​ക്കേ​ഗോ​പു​ര ന​ട​യി​ലെ അ​ത്ത​പ്പൂ​ക്ക​ള​ത്തി​നു മു​ന്നി​ലി​രു​ന്ന് ഓ​ണ​വി​ളം​ബ​രം ന​ട​ത്തി​യു​മാ​ണ് വീ​ഡി​യോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സി​നി​മാസ്വ​പ്ന​ങ്ങ​ളു​ള്ള പ്ര​തി​ഭ​ക​ളാ​ണ് ഇ​ങ്ങ​നെ​യൊ​രു വീ​ഡി​യോ അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്. ഹ്യുണ്ടാ​യി​യു​ടെ ചു​വ​ന്ന നി​റ​മു​ള്ള സെ​ഡാ​ൻ കാ​റി​ലാ​ണ് ഇ​വ​ർ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ മാ​ർ​ഗം​ക​ളി വേ​ഷ​മ​ണി​ഞ്ഞു ചു​റ്റി​ക്ക​റ​ങ്ങി​യ​ത്. ഇ​ട്ടി​മാ​ണി​യി​ൽ മോ​ഹ​ൻ​ലാ​ൽ അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​ന്ന മാ​ർ​ഗം​ക​ളി പാ​ട്ടി​ന്‍റെ ഈ​ര​ടി​ക​ൾ മേ​ന്പൊ​ടി​യാ​യു​ള്ള വീ​ഡി​യോ​യ്ക്കു തി​ര​ക്ക​ഥ​യും സം​വി​ധാ​യ​ക​നു​മു​ണ്ട്.

നൃ​ത്തം, നാ​ട​കം തു​ട​ങ്ങി​യ​വ​യ്ക്കു വ​സ്ത്ര​ങ്ങ​ളും കോ​സ്റ്റ്യൂം​സും ന​ൽ​കു​ന്ന “വ​ർ​ണ ഡാ​ൻ​സ് ക​ള​ക‌്ഷ​ൻ​സി’​ന്‍റെ ഉ​ട​മ​യും ക​ലാ​കാ​ര​നു​മാ​യ ഡോ. ​നി​ഖി​ൽ വ​ർ​ണ മു​ന്നോ​ട്ടു​വ​ച്ച ആ​ശ​യ​മാ​ണ് ഇ​ങ്ങ​നെ​യൊ​രു മ​ൾ​ട്ടി​മീ​ഡി​യ ആ​വി​ഷ്കാ​ര​മാ​ക്കി​യ​ത്. ഏ​താ​നും സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ശ്രീ​കു​മാ​ർ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചു.

നി​ഖി​ൽ വ​ർ​ണ​യ്ക്കു പു​റ​മേ, ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ലെ അ​ധ്യാ​പ​ക​നും സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലെ എം​എ വി​ദ്യാ​ർ​ഥി​യു​മാ​യ നി​പി​ൻ, ബെ​സ്റ്റ് എ​ഫ്എ​മ്മി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ബൈ​ജു, ചി​രി​ക്കു​ട വെ​ബ് സ​ർ​വീ​സി​ൽ പ്ര​ശ​സ്ത​നാ​യ സ​ന്ദീ​പ്, സോ​ഫ്റ്റ്‌വെയ​ർ വി​ദ​ഗ്ധ​നാ​യ പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് മാ​ർ​ഗം​ക​ളി വേ​ഷ​മ​ണി​ഞ്ഞു വീ​ഡി​യോ​യി​ൽ അ​ഭി​ന​യി​ച്ച​ത്.
കാ​മ​റ: ഡി​ൻ​സ​ണ്‍ ദേ​വ​സി, എ​ഡി​റ്റിം​ഗ്: റി​ച്ചാ​ർ​ഡ്, ചേ​ത​ന സ്റ്റു​ഡി​യോ, സ്റ്റു​ഡി​യോ: ട്രൂ ​മീ​ഡി​യ, കോ​സ്റ്റ്യൂം​സ്: വ​ർ​ണ ഡാ​ൻ​സ് ക​ള​ക‌്ഷ​ൻ​സ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS