വെച്ചൂർ: ആസാമിൽ നിന്നു വൈക്കത്തിന്റെ മണ്ണിലെത്തി പഠിച്ച വിദ്യാർഥിനിക്ക് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.
ആസാം സ്വദേശി ഹൈദരലിയുടെ മകളും കുടവെച്ചൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ ഹാഫിസ ഖാതൂനാണ് മിന്നും വിജയം നേടിയത്. പത്ത് വർഷങ്ങൾക്ക് മുമ്പ് വെച്ചൂരിലെത്തിയ ഹൈദരലി വെച്ചൂരിൽ മൽസ്യ വിൽപനക്കാരനാണ്.
ഏഴു വയസുള്ളപ്പോൾ വെച്ചൂരിൽ എത്തിയ ഹാഫിസ ഇടയാഴം സെന്റ് മേരീസ് സ്കൂളിൽ രണ്ടാം ക്ലാസിലാണ് പഠനം ആരംഭിച്ചത്. അഞ്ചുമുതൽ വെച്ചൂർ സെന്റ് മൈക്കിൾസിൽ പഠനം ആരംഭിച്ചു. ഹാഫീസയുടെ സഹോദരൻ ഇതേ സ്കൂളിൽ ഒൻപതിൽ പഠിക്കുന്നുണ്ട്.
