മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം: തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ; നി​ല​പാ​ടി​ൽ ഉ​റ​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം : പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ മ​ന്ത്രി​മാ​രു​ടെ എ​ണ്ണ​വും വ​കു​പ്പു​ക​ളും സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. നാ​ലു മ​ന്ത്രി​സ്ഥാ​ന​വും സ്പീ​ക്ക​ർ പ​ദ​വി​യും ന​ൽ​കാ​മെ​ന്ന് ലീ​ഗു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും അ​തി​ന് വ​ഴ​ങ്ങാ​ൻ ലീ​ഗ് ത​യാ​റാ​യി​ട്ടി​ല്ല. മു​ൻ​പ് വ​ഹി​ച്ചി​രു​ന്ന വ​കു​പ്പു​ക​ൾ ത​ന്നെ വേ​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തോ​ട് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ര​ണ്ടു മ​ന്ത്രി​സ്ഥാ​നം കി​ട്ടി​യി​ല്ലെ​ങ്കി​ൽ സു​പ്ര​ധാ​ന​മാ​യി​ട്ടു​ള്ള വ​കു​പ്പ് വേ​ണ​മെ​ന്ന് നി​ർ​ദേ​ശ​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പ് മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. റ​വ​ന്യൂ വ​കു​പ്പ് വേ​ണ​മെ​ന്ന് നി​ല​പാ​ടാ​ണ് ജോ​സ​ഫ് ഗ്രൂ​പ്പി​നു​ള്ള​ത്. തു​റ​മു​ഖ വ​കു​പ്പ് വേ​ണ​മെ​ന്ന് നി​ർ​ദേ​ശ​മാ​ണ് സി​എം​പി​യി​ലെ സി.​പി. ജോ​ൺ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. ആ​ർ​എ​സ്പി​യും സ​മാ​ന​മാ​യി​ട്ടു​ള്ള ആ​വ​ശ്യ​മാ​ണ് മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.

സു​പ്ര​ധാ​ന വ​കു​പ്പ് വേ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ആ​ർ​എ​സ്പി ഉ​ള്ള​ത്. തൊ​ഴി​ൽ വ​കു​പ്പിനു പ​ക​രം ജ​ല​സേ​ച​ന വ​കു​പ്പ് വേ​ണം എ​ന്നു​ള്ള അ​ഭി​പ്രാ​യ​മാ​ണ് ആ​ർ​എ​സ്പി മു​ന്നോ​ട്ടു​വ​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​പ​ദം ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​സം​തൃ​പ്ത​നാ​യി നി​ൽ​ക്കു​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ൽ​കു​ന്നതു സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ​യും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കാ​തെ മ​ന്ത്രി​സ​ഭ​യി​ൽ താ​ൻ അം​ഗ​മാ​കി​ല്ലെ​ന്നു​ള്ള ഉ​റ​ച്ച നി​ല​പാ​ടാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്നി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ധ​ന​കാ​ര്യ​വ​കു​പ്പ് ന​ൽ​കി ധ​ന​കാ​ര്യ​വ​കു​പ്പ് ന​ൽ​കി ഉ​പ​മു​ഖ്യ​മ​ന്ത്രി​പ​ദം കൊ​ടു​ക്കാം എ​ന്നു​ള്ള നി​ർ​ദേ​ശ​ത്തി​നു ര​മേ​ശ് ക്യാ​മ്പ് വ​ഴ​ങ്ങി​യി​ട്ടി​ല്ല എ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. മു​തി​ർ​ന്ന നേ​താ​വാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മ​ല്ലാ​തെ വ​രു​ന്ന​ത് പാ​ർ​ട്ടി​യെ വ​ല്ലാ​തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കും.

കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ആ​രൊ​ക്കെ മ​ന്ത്രി​മാ​ർ ആ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സാ​മു​ദാ​യി​ക സ​മ​വാ​ക്യ​വും ജി​ല്ല​ക​ളുടെ പ്രാതിനിധ്യ​വും മ​ന്ത്രി​മാ​രു​ടെ കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​ഘ​ട​ക​മാ​കും. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ഇ​ന്നും തു​ട​രു​ന്നു​ണ്ട്. എ​ഐസി​സി ജ​ന. സെ​ക്ര​ട്ട​റി കെ. ​സി. വേ​ണു​ഗോ​പാ​ൽ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളാ​ണ് ഘ​ട​ക​ക​ക്ഷിക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​ന്ന് വൈ​കു​ന്നേ​ര​ത്തി​ന​കം മ​ന്ത്രി​മാ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച,് വ​കു​പ്പ് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും. ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ്ഥാ​നം ന​ൽ​കി ര​മേ​ശി​നെ മ​ന്ത്രി​സ​ഭ​യി​ൽ കൂ​ടെ കൂ​ട്ട​ണ​മെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​പ്രാ​യം

Related posts

Leave a Comment