ആ​ക‌്ഷ​ന്‍ പ്ലാ​ന്‍ പു​റ​ത്തി​റ​ങ്ങി; ഹ​ജ്ജ് അ​പേ​ക്ഷ​ക​ള്‍ നാ​ളെ മു​ത​ല്‍ സ്വീ​ക​രി​ക്കും; ഹ​ജ്ജി​ന്‍റെ ആ​ദ്യ​ഗ​ഡു പ​ണം മാ​ര്‍​ച്ച് ഒ​ന്നി​കം അടയ്ക്കണം


സ്വ​ന്തം ലേ​ഖ​ക​ന്‍
കൊ​ണ്ടോ​ട്ടി: 2021 ലേ​ക്കു​ള്ള ഹ​ജ്ജ് അ​പേ​ക്ഷ​ക​ള്‍ നാ​ളെ മു​ത​ല്‍ ഡി​സം​ബ​ര്‍ 10 വ​രെ ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കും.​കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും 2021 വ​ര്‍​ഷ​ത്തെ ഹ​ജ്ജ് ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക‌്ഷ​ന്‍ പ്ലാ​ന്‍ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡിന്‍റെ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പേ​ക്ഷ​ക​ന് ഉ​ണ്ടാ​യി​രി​ക്കേ​ണ്ട ആ​രോ​ഗ്യ​പരമായും മ​റ്റു​മു​ള്ള യോ​ഗ്യ​ത​ക​ള്‍ അ​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പി​ന്നീ​ട് അ​റി​യി​ക്കും.​

ഹ​ജ്ജ് ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 28 പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​‌ക‌്ഷ​ന്‍​പ്ലാ​നി​ല്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള​ള ഹ​ജ്ജ് ക​രാ​ര്‍ ഡി​സം​ബ​റി​ല്‍ ഒ​പ്പി​ടും.​

ഹ​ജ്ജി​ന് പോ​കു​ന്ന​വ​ര്‍​ക്ക് ന​ട​ത്തേ​ണ്ട കു​ത്തി​വയ്പ്പി​നു​ള്ള വാ​ക്‌​സി​നു​ക​ള്‍ ജ​നു​വ​രി​യോ​ടെ രാ​ജ്യ​ത്ത് എ​ത്തി​ക്കും.​ ഹ​ജ്ജി​ന്‍റെ ആ​ദ്യ​ഗ​ഡു പ​ണം മാ​ര്‍​ച്ച് ഒ​ന്നി​ന​കം ന​ല്‍​ക​ണം.

ജൂ​ണ്‍ 26 മു​ത​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള​ള ഹ​ജ്ജ് വി​മാ​ന​ങ്ങ​ള്‍ സ​ര്‍​വീ​സ് തു​ട​ങ്ങും.​ ജൂ​ലൈ 13ന് ​ഹ​ജ്ജ് സ​ര്‍​വീ​സു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കും.​ ജൂ​ലൈ 30 മു​ത​ല്‍ ഹാ​ജി​മാ​രു​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള​ള മ​ട​ക്കം തു​ട​ങ്ങും.​ആ​ഗ​സ്റ്റ് 14 ഓ​ടെ സ​ര്‍​വീ​സു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കും.

 

Related posts

Leave a Comment