ഹ​ജ്ജ് തീ​ർ​ഥാ​ട​നം;  കേ​ര​ള​ത്തി​ൽ നി​ന്നു​ള​ള​വ​ർ  സൗ​ദി​യി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത് 55 കോ​ടി

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ്് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഹ​ജ്ജി​നു പോ​യ​വ​ർ ഈ ​വ​ർ​ഷം ഹ​ജ്ജ് വേ​ള​യി​ൽ സൗ​ദി​യി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത് 55 കോ​ടി രൂ​പ. ഓ​രോ ഹ​ജ്ജ്് തീ​ർ​ഥാ​ട​ക​നും 2100 (39,900 രൂ​പ) റി​യാ​ൽ ആ​ണ് ഹ​ജ്ജ് വേ​ള​യി​ൽ ചെ​ല​വ​ഴി​ക്കാ​നാ​യി ഹ​ജ്ജ്് ക്യാ​ന്പി​ൽ നി​ന്നു ന​ൽ​കി​യ​ത്.ക​രി​പ്പൂ​ർ, നെ​ടു​ന്പാ​ശേ​രി ഹ​ജ്ജ്് ക്യാ​ന്പു​ക​ളി​ൽ നി​ന്നാ​യി പു​റ​പ്പെ​ട്ട 13809 പേ​ർ​ക്ക് 2,89,98,900 സൗ​ദി റി​യാ​ൽ (550,979,100 കോ​ടി) രൂ​പ​യാ​ണ് ന​ൽ​കി​യ​ത്.

കേ​ര​ള​ത്തി​ൽ നി​ന്നു ഈ ​വ​ർ​ഷം ക​രി​പ്പൂ​ർ, നെ​ടു​ന്പാ​ശേ​രി എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു യാ​ത്ര​യാ​യ​ത് 13,829 തീ​ർ​ഥാ​ട​ക​രാ​ണ്. ക​രി​പ്പൂ​രി​ൽ നി​ന്നു 11059 പേ​രും നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്നു 2750 പേ​രു​മാ​ണ് ഹ​ജ്ജി​നു പോ​യ​ത്. ഇ​വ​രി​ൽ 20 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. കു​ട്ടി​ക​ൾ​ക്കു വി​മാ​ന ടി​ക്ക​റ്റി​ൻ​റെ നി​ര​ക്കി​ൻ​റെ പ​ത്തു ശ​ത​മാ​നം മാ​ത്ര​മാ​ണ് ആ​കെ​യു​ള്ള ഹ​ജ്ജ്് നി​ര​ക്ക്. ആ​യ​തി​നാ​ൽ ഇ​വ​ർ​ക്കു ചെ​ല​വി​നു​ള​ള പ​ണ​മു​ണ്ടാ​കി​ല്ല.

എ​ന്നാ​ൽ മ​റ്റു​ള്ള ഓ​രോ തീ​ർ​ഥാ​ട​ക​നും 2100 സൗ​ദി റി​യാ​ൽ ഹ​ജ്ജ്് ക്യാ​ന്പി​ൽ വ​ച്ച് ത​ന്നെ ന​ൽ​കി​യി​ട്ടു​ണ്ട്. താ​മ​സ സൗ​ക​ര്യ​ത്തി​നു നേ​ര​ത്തെ പ​ണം അ​ട​ച്ച​തി​നാ​ൽ മ​റ്റു ചെ​ല​വി​ലേ​ക്കു വി​നി​യോ​ഗി​ക്കു​ന്ന​തി​നാ​യാ​ണ് റി​യാ​ൽ ന​ൽ​കു​ന്ന​ത്.ക​രി​പ്പൂ​രി​ലെ ഹ​ജ്ജ് ക്യാ​ന്പി​ൽ നി​ന്നു പു​റ​പ്പെ​ട്ട 11059 പേ​രി​ൽ 18 കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. ശേ​ഷി​ക്കു​ന്ന 11,041 പേ​ർ​ക്ക് ഹ​ജ്ജ് ക്യാ​ന്പി​ൽ നി​ന്നു ന​ൽ​കി​യ​ത് 2,31,86,100 സൗ​ദി റി​യാ​ലാ​ണ്. (44,0535,900 കോ​ടി രൂ​പ).

നെ​ടു​ന്പാ​ശേ​രി​യി​ൽ ര​ണ്ടു കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്കി 2748 പേ​ർ​ക്ക് ന​ൽ​കി​യ​ത് 5,770,800 സൗ​ദി റി​യാ​ലു​മാ​ണ്. (10,96,45,200 രൂ​പ). ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 550,979,100 രൂ​പ​യ്ക്ക് തു​ല്യ​മാ​യ സൗ​ദി റി​യാ​ലാ​ണ് ന​ൽ​കി​യ​ത്. റി​യാ​ലു​ക​ൾ കൈ​മാ​റാ​ൻ ഹ​ജ്ജ്് ക്യാ​ന്പി​ൽ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Related posts