മംഗളമല്ല ഈ ഹണിട്രാപ്..! വ്യ​വ​സാ​യി​ക​ളെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി​ പ​ണം ത​ട്ടു​ന്ന സം​ഘത്തിലെ മൂന്ന് സ്ത്രീകൾ പോലീസ് പി​ടി​യി​ൽ; സഹായികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

peedanamകോ​ട്ട: വ്യ​വ​സാ​യി​ക​ളെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി പ​ണം ത​ട്ടു​ന്ന സം​ഘം രാ​ജ​സ്ഥാ​നി​ൽ പി​ടി​യി​ൽ. വ്യ​വ​സാ​യി​ക​ളെ പീ​ഡ​ന​ക്കേ​സി​ൽ കു​ടു​ക്കുമെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

സം​ഘ​ത്തി​ൽ അം​ഗ​ങ്ങ​ളാ​യ മൂ​ന്നു സ്ത്രീ​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ ഒ​രാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ന​യാ​പു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ന​ഗ​ര​ത്തി​ലെ ഒ​രു പ്ര​മു​ഖ വ്യ​വ​സാ​യി​ക്കെ​തി​രേ മാ​ന​ഭം​ഗ​ക്കേ​സ് ഫ​യ​ൽ ച​യ്തി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹ​ണി​ട്രാ​പ് സം​ഘ​ത്തെ​കു​റി​ച്ച് സൂ​ച​ന ല​ഭി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​നി​ടെ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ത്രീ​ക​ളി​ൽ ഒ​രാ​ൾ മ​റ്റൊ​രു വ്യ​വ​സാ​യി​യെ ഭീ​ഷ​ണ​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി ല​ഭി​ച്ചു.

ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡി​ൽ വി​ട്ടു. ഈ ​സ്ത്രീ​ക​ൾ​ക്കു സ​ഹാ​യം ന​ൽ​കി​യ​വ​രെ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

Related posts