സ്കൂൾ പരിസരത്ത് ഹാൻസ് വിൽപ്പന നടത്തിയ ആൾ പിടിയിൽ;  സ്കൂട്ടറിൽ ഒളിപ്പിച്ചുവച്ചിരുന്ന 35 പായ്ക്കറ്റ് പോലീസ് പിടിച്ചെടുത്തു

കോ​ട്ട​യം: സ്കൂ​ൾ പ​രി​സ​ര​ത്ത് ഹാ​ൻ​സ് വി​ൽ​പ​ന ന​ട​ത്തി വ​ന്ന​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പേ​രൂ​ർ ഇ​രു​ന്പ​ന​ത്ത്പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന പെ​രു​ന്പ്രാ​ളി​ൽ ബാ​ല​സു​ബ്ര​മ​ണ്യ​ത്തി (46)നെ​യാ​ണ് ഇ​ന്ന​ലെ ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ അ​നൂ​പ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി ന​ട​ന്നു സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും വി​ല്പ​ന​യ്ക്കാ​യി സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 35 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളും സ്കൂ​ട്ട​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​നാ​യി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ആ​ർ. ഹ​രി​ശ​ങ്ക​റി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ അ​നൂ​പ് ജോ​സ്, എ​എ​സ്ഐ ജെ​സ്റ്റി​ൻ, സി​പി​ഒ ജി​മോ​ൻ, ഷൈ​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts