കോവിഡ് കാലത്തും ലഹരികടത്തിന് കുറവൊന്നുമില്ല; രണ്ടു ലക്ഷത്തിന്‍റെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ


പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 2860 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പോ​ലീ​സ് പ്ര​ത്യേ​ക സം​ഘം വി​ദ​ഗ്ധ​മാ​യി പി​ടി​കൂ​ടി.

2,28,800 രൂ​പ വി​ല​വ​രു​ന്ന പു​ക​യി​ല പാ​യ്ക്ക​റ്റു​ക​ളു​മാ​യെ​ത്തി​യ പ​ത്ത​നാ​പു​രം ക​ട​യ്ക്കാ​മ​ണ്‍ സ്വ​ദേ​ശി ഷ​മീ​റി​നെ​യാ​ണ് (30) ജി​ല്ലാ പോ​ലീ​സി​ലെ ഡാ​ന്‍​സാ​ഫ് ടീം ​അ​ടൂ​ര്‍ പ​ന്നി​വി​ഴ​യി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തെ​ങ്കാ​ശി​യി​ല്‍ നി​ന്നുകു​റ​ഞ്ഞ വി​ല​യ്ക്ക് വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് അ​ടൂ​ര്‍, കോ​ന്നി, പ​ത്ത​നാ​പു​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ക​ട​ക​ളി​ല്‍ വി​ല്‍​പ​ന ന​ട​ത്തി​വ​രി​ക​യാ​ണി​യാ​ള്‍.

തെ​ങ്കാ​ശി​യി​ല്‍​നി​ന്നും പ​ച്ച​ക്ക​റി​യും മ​റ്റും ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ന്ന ഇ​വ സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ല്‍​വ​ച്ച് ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ നി​റ​ച്ച കാ​ര്‍​ട്ട​ണു​ക​ള്‍ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ പാ​ക്ക​റ്റു​ക​ളു​ടെ ഏ​റ്റ​വും അ​ടി​യി​ലാ​യി നി​റ​ച്ചു വി​ദ​ഗ്ധ​മാ​യാ​ണ് കൊ​ണ്ടു​വ​ന്ന​ത്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന​തി​നാ​യി പാ​യ്ക്ക​റ്റു​ക​ള്‍​ക്കു മു​ക​ളി​ല്‍ ജ​ങ്ക് ഫു​ഡ് ക​വ​റു​ക​ള്‍ നി​ര​ത്തി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. ജോ​സി​ന്റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ന​ട​ത്തി​യ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ല്‍ ഇ​യാ​ള്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ഷ​മീ​റി​നു കൂ​ട്ടാ​ളി​ക​ള്‍ ഉ​ണ്ടോ എ​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു. ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ല്‍ എ​സ്ഐ ആ​ര്‍. എ​സ്. രെ​ഞ്ചു, എ​എ​സ്ഐ വി​ല്‍​സ​ണ്‍, സി​പി​ഒ ശ്രീ​രാ​ജ് എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment