എടിഎം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! വ​ട​ക​ര​യി​ല്‍ മാ​ത്രം വിവിധ അക്കൗണ്ടുകളില്‍ നിന്നും തട്ടിയെടുത്തത് 1,85,000 ത്തി​ല്‍ അ​ധി​കം രൂ​പ; തട്ടിപ്പ് രീതി ഇങ്ങനെ…

സ്വ​ന്തം​ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട് : ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്ന് ഉ​ട​മ​ക​ള്‍ അ​റി​യാ​തെ പ​ണം പി​ന്‍​വ​ലി​ച്ച​ത് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ​യും ഡ​ല്‍​ഹി​യി​ലെ​യും എ​ടി​എ​മ്മു​ക​ളി​ല്‍ നി​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്ത​ല്‍‌.

ഉ​ത്ത​രേ​ന്ത്യ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൈ​ബ​ര്‍ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളാ​ണു പി​ന്നി​ലെ​ന്ന് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ചി​പ്പ് ഘ​ടി​പ്പി​ച്ച എ​ടി​എം കാ​ര്‍​ഡി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തു​ക​യെ​ന്ന​ത് അ​തി​സ​ങ്കീ​ര്‍​ണ​മാ​ണ്. ഇ​തി​നെ ചു​റ്റി​പ്പ​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സി​ന് നി​ര്‍​ണാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍ അ​ടു​ത്തി​ടെ പ​ണം പി​ന്‍​വ​ലി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച എ​ടി​എ​മ്മു​ക​ളെ​ല്ലാം ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്താ​യി​രു​ന്നു​ള്ള​ത്.

പു​റ​ത്തു​നി​ന്നു​ള്ള​വ​ര്‍​ക്ക് എ​ടി​എം കൗ​ണ്ട​റി​നു​ള്ളി​ലേ​ക്ക് നേ​രി​ട്ട് കാ​ണാ​ന്‍ പ​റ്റാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ പ​ണ​മെ​ടു​ത്ത​വ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

എ​ടി​എം കൗ​ണ്ട​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന പി​ന്‍​ന​മ്പ​ര്‍ ശേ​ഖ​രി​ക്കാ​ന്‍ ത​ട്ടി​പ്പ് സം​ഘം പ്ര​ത്യേ​ക കാ​മ​റ​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കാ​നാ​ണ് സാ​ധ്യ​ത.

എ​ടി​എ​മ്മി​ന്‍റെ സ്ലോ​ട്ട​റി​ല്‍ സ്‌​കാ​ന​ര്‍ വ​ച്ച് എ​ടി​എം വി​വ​ര​ങ്ങ​ളും ചോ​ര്‍​ത്തി​യെ​ടു​ത്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍ സെ​ല്ലും ബാ​ങ്കു​ക​ളു​ടെ സൈ​ബ​ര്‍ വിം​ഗും സ​ഹ​ക​രി​ച്ചു​കൊ​ണ്ടു​ള്ള അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

എ​സ്‌​ഐ കെ.​എ.​ഷ​റ​ഫു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണി​പ്പോ​ള്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് റൂ​റ​ല്‍ എ​സ്പി ഡോ.​ശ്രീ​നി​വാ​സ് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

വ​ട​ക​ര​യി​ല്‍ മാ​ത്രം 1,85,000 ത്തി​ല്‍ അ​ധി​കം രൂ​പ​യാ​ണ് വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്ന് ന​ഷ്ട​പ്പെ​ട്ട​ത്.

കൂ​ടു​ത​ല്‍ പേ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts

Leave a Comment