സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച്  ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു;  മുകേഷ് അറസ്റ്റിൽ


മാ​ന്നാ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട്ട​മ്പേ​രൂ​ർ ചേ​പ്പ​ഴ​ത്തി​ൽ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ മു​കേ​ഷ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ പ്ര​തി​യു​ടെ ഫോ​ണി​ൽ സേ​വ് ചെ​യ്തി​രു​ന്ന വീ​ഡി​യോ കാ​ണി​ക്കു​ക​യും ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു.

പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്കം പോ​യ കു​ട്ടി​യെ അ​ധ്യാ​പ​ക​ർ കൗ​ൺ​സി​ലിം​ഗ് ചെ​യ്ത​പ്പോ​ൾ വി​വ​രം അ​റി​യു​ക​യും ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ര​ക്ഷാക​ർ​ത്താ​ക്ക​ൾ​ മാ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ്ര​തി​യെ വീ​ട്ടി​ൽ നി​ന്നു മാ​ന്നാ​ർ സി​ഐ ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment