വി​ദ്യാ​ർ​ഥി​നിയോ​ട് അ​പ​മ​ര്യാ​ദയായി പെരുമാറി സെ​ക്യൂ​രി​റ്റി ജീവനക്കാരൻ; എഴുപത്തിമൂന്നുകാരനെ പിടികൂടി പോലീസ്

ക​ണ്ണൂ​ർ: പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സ്കൂ​ൾ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ.

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ വാ​രം​ക​ട​വ് സ്വ​ദേ​ശി കാ​സി (73)​ മിനെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 20 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ളി​ൽ നേ​ര​ത്തെ​യെ​ത്തി​യ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യോ​ട് ഇ​യാ​ൾ മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രോ​ട് പ​രാ​തിപ്പെടു​ക​യും സ്കൂ​ൾ അ​ധി​കൃ​ത​ർ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​ന്ന​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്കൂ​ളി​ലെ താ​ത്കാ​ലി​ക സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് കാ​സിം.

Related posts

Leave a Comment