ട്വന്‍റി-20യിൽ ഹർഭജന് 200 വിക്കറ്റ്

HARBAJAN-Lമുംബൈ: ഹർഭജൻ സിംഗിന് ട്വന്‍റി-20 ക്രിക്കറ്റിൽ 200 വിക്കറ്റ്. ഐപിഎല്ലിൽ റൈസിംഗ് പൂന സൂപ്പർജയ്ന്‍റിനു എതിരായ മത്സരത്തിലാണ് ഹർഭജൻ നേട്ടം കൈവരിച്ചത്. പൂന നായകൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് ഹർഭജൻ നേട്ടത്തിൽ എത്തിയത്. 225 മത്സരങ്ങളിൽ നിന്നാണ് ഹർഭജൻ ട്വന്‍റി-20 കരിയറിൽ 200 വിക്കറ്റ് തികച്ചത്.

ട്വന്‍റി-20യിൽ 200 വിക്കറ്റ് നേട്ടത്തിൽ എത്തുന്ന 19-ാമത്തെ കളിക്കാരനാണ് ഹർഭജൻ. നേരത്തെ, ആർ. അശ്വിൻ, അമിത് മിശ്ര എന്നിവർ കുട്ടിക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു.

Related posts