ഡിസ്‌ലൈക്കുകളുടെ പെരുമഴ ! ആര്യയുടെ പാട്ടിനെതിരേ രൂക്ഷ വിമര്‍ശനം; ‘ഇങ്ങനെ കൊല്ലാതെ’ എന്ന് സോഷ്യല്‍ മീഡിയ…

വ്യത്യസ്ഥമായ സംഗീതാവതരണത്തിലൂടെ ശ്രദ്ധനേടിയ യുവഗായിക ആര്യ ദയാലിന്റെ പുതിയ മ്യൂസിക് വീഡിയോക്കെതിരേ രൂക്ഷ വിമര്‍ശനം.

ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരത്തിലെ ‘അടിയേ കൊല്ലുതേ’ എന്ന ഗാനമാണ് ആര്യ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

മെയ് അഞ്ചിനാണ് ആര്യ വീഡിയോ പുറത്തിറക്കിയത്. വളരെ പെട്ടന്ന് തന്നെ യൂട്യൂബില്‍ തരംഗമായി. സമൂഹമാധ്യമങ്ങളില്‍ ഇതെക്കുറിച്ച് ധാരാളം ട്രോളുകളം പ്രചരിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു..

പിന്നീട് ഡിസ് ലൈക്കുകളുടെ ബഹളമായി. ഇപ്പോള്‍ ലൈക്കിനേക്കാള്‍ ഏറെ ഡിസ് ലൈക്കുകളാണ് ലഭിക്കുന്നത്. എങ്കിലും ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഈ വീഡിയോ.

സഖാവ് എന്ന കവിത ആലപിച്ചാണ് ആര്യ ശ്രദ്ധനേടുന്നത്. കഴിഞ്ഞ ലോക്ക്ഡൗണില്‍ ആര്യയുടെ കവര്‍ വേര്‍ഷനുകള്‍ വളരെ ശ്രദ്ധനേടി.

ഷേപ്പ് ഓഫ് യൂ എന്ന ഗാനത്തിന്റെ കര്‍ണാടിക് ഫ്യൂഷന് ഗംഭീര വരവേല്‍പ്പ് ലഭിക്കുകയും അമിതാഭ് ബച്ചനടക്കം അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഈയിടെ ആര്യ ചെയ്ത സ്വതന്ത്ര മ്യൂസിക് വീഡിയോകളായ അങ്ങനെ വേണം, ട്രൈ മൈ സെല്‍ഫ് എന്നിവയെല്ലാം വലിയ ഹിറ്റുകളായിരുന്നു.

Related posts

Leave a Comment