ഡിസ്‌ലൈക്കുകളുടെ പെരുമഴ ! ആര്യയുടെ പാട്ടിനെതിരേ രൂക്ഷ വിമര്‍ശനം; ‘ഇങ്ങനെ കൊല്ലാതെ’ എന്ന് സോഷ്യല്‍ മീഡിയ…

വ്യത്യസ്ഥമായ സംഗീതാവതരണത്തിലൂടെ ശ്രദ്ധനേടിയ യുവഗായിക ആര്യ ദയാലിന്റെ പുതിയ മ്യൂസിക് വീഡിയോക്കെതിരേ രൂക്ഷ വിമര്‍ശനം. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരത്തിലെ ‘അടിയേ കൊല്ലുതേ’ എന്ന ഗാനമാണ് ആര്യ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മെയ് അഞ്ചിനാണ് ആര്യ വീഡിയോ പുറത്തിറക്കിയത്. വളരെ പെട്ടന്ന് തന്നെ യൂട്യൂബില്‍ തരംഗമായി. സമൂഹമാധ്യമങ്ങളില്‍ ഇതെക്കുറിച്ച് ധാരാളം ട്രോളുകളം പ്രചരിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.. പിന്നീട് ഡിസ് ലൈക്കുകളുടെ ബഹളമായി. ഇപ്പോള്‍ ലൈക്കിനേക്കാള്‍ ഏറെ ഡിസ് ലൈക്കുകളാണ് ലഭിക്കുന്നത്. എങ്കിലും ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഈ വീഡിയോ. സഖാവ് എന്ന കവിത ആലപിച്ചാണ് ആര്യ ശ്രദ്ധനേടുന്നത്. കഴിഞ്ഞ ലോക്ക്ഡൗണില്‍ ആര്യയുടെ കവര്‍ വേര്‍ഷനുകള്‍ വളരെ ശ്രദ്ധനേടി. ഷേപ്പ് ഓഫ് യൂ എന്ന ഗാനത്തിന്റെ കര്‍ണാടിക് ഫ്യൂഷന് ഗംഭീര വരവേല്‍പ്പ് ലഭിക്കുകയും അമിതാഭ് ബച്ചനടക്കം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഈയിടെ…

Read More

ഇനി വിട്ടുവീഴ്ചയുടെ ആവശ്യമില്ല ! സ്ത്രീ വിരുദ്ധ ചിന്തകള്‍ക്കെതിരേ ശക്തമായ ഗാനവുമായി ആര്യ ദയാല്‍; വീഡിയോ വൈറല്‍…

സ്ത്രീവിരുദ്ധ ചിന്തകളെ പൊളിച്ചടുക്കുന്ന വീഡിയോ ഗാനവുമായി യുവഗായിക ആര്യ ദയാല്‍.സ്ത്രീശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ശിശുക്ഷേമ സമിതിക്കുവേണ്ടി ഒരുക്കിയ അങ്ങനെ വേണം എന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തിക്കുറിക്കുന്ന ഒരു സംഗീത സംഭാഷണം. വേര്‍തിരിവിനോടും മുന്‍വിധികളോടും ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന ടാഗ്ലൈനോടുകൂടിയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ശശികല മേനോന്റെ വരികള്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ആര്യ ദയാല്‍ തന്നെയാണ്. ആത്തിഫ് അസീസ് ആണ് വീഡിയോ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് പ്രൊഡക്ഷന്‍ വര്‍ക്കി. മികച്ച ഒരു ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്നു വീഡിയോ. സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നവരാണ് സ്ത്രീകളെന്ന് പരമ്പരാഗത കാഴ്ചപ്പാടുകള്‍വെച്ച് ഇനി തങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നും ആഹ്വാനം ചെയ്യുന്ന ‘അങ്ങനെ വേണം’ സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

Read More

നിനക്ക് വളരെ പ്രത്യേകമായ ഒരു കഴിവുണ്ട് പെണ്‍കുട്ടീ… ആര്യ ദയാലിന്റെ പാട്ടിനെ അകമഴിഞ്ഞ് പ്രശംസിച്ച് അമിതാഭ് ബച്ചന്‍…

സഖാവ് എന്ന കവിതയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ആര്യ ദയാല്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആര്യയുടെ പുതിയ പാട്ട് ആകര്‍ഷിച്ചത് മലയാളികളെ മാത്രമല്ല സാക്ഷാല്‍ അമിതാഭ് ബച്ചനെവരെയാണ്. കര്‍ണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം പോപ് ഗാനവും ഒക്കെയായി അമ്പരപ്പിക്കുന്ന പ്രകടനമാണ് ആര്യ നടത്തിയത്. ഇതു കേട്ട് ഞെട്ടിയ ബിഗ് ബി അമിതാഭ് ബച്ചന്‍ ആര്യയുടെ ഈ പ്രകടനം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചന്‍. തന്റെ ആശുപത്രി ദിനങ്ങളെ ആര്യയുടെ ഗാനം മനോഹരമാക്കി എന്നാണ് ബച്ചന്‍ കുറിക്കുന്നത്. ‘സംഗീതാസ്വാദനത്തിലെ എന്റെ പങ്കാളിയും പ്രിയ സുഹൃത്തുമായ ഒരാളാണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നത്. ഇതാരാണ് എന്നെനിക്കറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് പറയാനാകും, നിനക്ക് വളരെ പ്രത്യേകമായ ഒരു കഴിവുണ്ട് പെണ്‍കുട്ടീ… ദൈവം നിന്നെ…

Read More