മീശയുള്ളത് ഭാഗ്യം! ആചാരം തെറ്റിക്കാന്‍ വന്ന സ്ത്രീയാണെന്ന് ആരും കരുതിയില്ല; കേരളം ചര്‍ച്ച ചെയ്യുന്ന രണ്ട് വിഷയങ്ങളെ ആധാരമാക്കിയുള്ള നടന്‍ ഹരീഷ് പേരടിയുടെ പോസ്റ്റ് വൈറല്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇതുവരെയും അവസാനമായിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ തമ്മില്‍ തല്ലുന്നത് മനസിലാക്കിയിട്ടെന്ന് തോന്നുന്നു, പ്രകൃതിയും മലയാളികള്‍ക്ക് ചെറുതല്ലാത്ത ഒരു പണി തന്നുകൊണ്ടിരിക്കുകയാണ്. യൂറോപ്പ്യന്‍ രാജ്യങ്ങളോട് മത്സരിക്കാന്‍ പകത്തിലുള്ള തണുപ്പാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളിലായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. മലയാളികള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഈ രണ്ട് വിഷയങ്ങളെയും പശ്ചാത്തലമാക്കി നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

ഷൂട്ടിങ്ങിനിടെ തലമുതല്‍ മുണ്ടിട്ട് ദേഹം പൊതിഞ്ഞു നടക്കുന്ന ചിത്രമാണ് നടന്‍ ഹരീഷ് പേരടി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ”മീശയുള്ളതുകൊണ്ട് ആരും പേടിച്ചില്ലാ… മീശയില്ലങ്കില്‍ ചിലപ്പോള്‍ ആചാരം തെറ്റിക്കാന്‍ വന്ന സ്ത്രിയാണെന്ന് കരുതി ഒരു പാട് പേര്‍ ഭയപ്പെട്ടേനെ”, എന്നും അദ്ദേഹം കുറിക്കുന്നു.

ഹരീഷ് പേരടിയുടെ പോസ്റ്റ്:
”പുലര്‍ച്ച 6 മണി വരെ ഷൂട്ട് പോയി.. തണുപ്പ് സഹിക്കാന്‍ പറ്റിയില്ലാ…പിന്നെന്താ ചെയ്യാ… മീശയുള്ളതുകൊണ്ട് ആരും പേടിച്ചില്ലാ… മീശയില്ലങ്കില്‍ ചിലപ്പോള്‍ ആചാരം തെറ്റിക്കാന്‍ വന്ന സ്ത്രിയാണെന്ന് കരുതി ഒരു പാട് പേര്‍ ഭയപ്പെട്ടേനെ….”

Related posts