ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് ഹ​രീ​ഷാ​യി​രു​ന്നു, എ​ന്നാ​ൽ..! ഹ​രീ​ഷ് പേ​ര​ടി​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി പു​ക​സ

കോ​ഴി​ക്കോ​ട്: നാ​ട​ക സം​വി​ധാ​യ​ക​ൻ എ. ​ശാ​ന്ത​ന്‍റെ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ നി​ന്ന് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം (പു​ക​സ).

ഇ​ട​തു​പ​ക്ഷ​ത്തെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും നി​ന്ദ്യ​മാ​യ ഭാ​ഷ​യി​ൽ അ​ധി​ക്ഷേ​പി​ച്ച​ത് കൊ​ണ്ടാ​ണ് ശാ​ന്ത​ൻ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ നി​ന്ന് ഹ​രീ​ഷ് പേ​ര​ടി​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്ന് പു​ക​സ കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി യു. ​ഹേ​മ​ന്ദ്കു​മാ​ർ പ​റ​ഞ്ഞു.

ക​റു​ത്ത മാ​സ്ക് സം​ബ​ന്ധി​ച്ച ഹ​രീ​ഷിന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റും തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു.

എ​ന്നാ​ൽ ച​ട​ങ്ങി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന കാ​ര്യം ഹ​രീ​ഷി​നെ അ​റി​യി​ക്കാ​ൻ വൈ​കി​പ്പോ​യെ​ന്ന് പു​ക​സ വ്യ​ക്ത​മാ​ക്കി.

എ. ​ശാ​ന്ത​ന്‍റെ അ​നു​സ്മ​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് ഹ​രീ​ഷാ​യി​രു​ന്നു.

എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം വ​രേ​ണ്ടെ​ന്ന് വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഹ​രീ​ഷ് പേ​ര​ടി പ​റ​ഞ്ഞി​രു​ന്നു.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പു​റ​പ്പെ​ട്ട​തി​നു ശേ​ഷ​മാ​ണ് സം​ഘാ​ട​ക​ർ ത​ന്നോ​ട് വ​രേ​ണ്ടെ​ന്ന് അ​റി​യി​ച്ച​തെ​ന്നും ഹ​രീ​ഷ് പ​റ​യു​ന്നു.

Related posts

Leave a Comment