ഹ​രി​പ്പാ​ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ൽ ക​ത്തി​യും ക​ഞ്ചാ​വും; പുലർച്ചെ നടന്ന അപകടത്തിൽ അഞ്ചുവയസുകാരൻ ഉൾപ്പെടെ നാലുപേരാണ് മരണപ്പെട്ടത്; 4 പേർ ചികിത്സയിൽ

 

ഹ​രി​പ്പാ​ട് : ദേ​ശീ​യ​പാ​ത​യി​ൽ ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം നാ​ലു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ൽ നി​ന്നും മാ​ര​കാ​യു​ധ​വും ക​ഞ്ചാ​വും ക​ണ്ടെ​ത്തി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന കാ​ർ പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ത്തി​യും ക​ഞ്ചാ​വും ക​ണ്ടെ​ത്തി​യ​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രും കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു ക​ട​ത്തി​യ​വ​രാ​ണെ​ന്നും പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ മ​ണ​ലു​മാ​യി കാ​യം​കു​ളം ഭാ​ഗ​ത്തേ​ക്ക്‌ വ​ന്ന ലോ​റി​യും കാ​യം​കു​ള​ത്ത് നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക്‌ വ​ന്ന കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് സെ​മീ​ന മ​ൻ​സി​ലി​ൽ കു​ഞ്ഞു​മോ​ന്‍റെ മ​ക​ൻ റി​യാ​സ് (26) പു​ള്ളി​ക​ണ​ക്ക് കു​റ്റി​യി​ൽ കി​ഴ​ക്ക​തി​ൽ ഐ​ഷ ഫാ​ത്തി​മ (25 ) ഐ​ഷ ഫാ​ത്തി​മ​യു​ടെ മ​ക​ൻ ബി​ലാ​ൽ (5) കൊ​ട്ടാ​ര​ക്ക​ര വ​ട​ക്കേ​ക്ക​ര ആ​ന​ക്കൊ​ട്ടൂ​രി​ൽ ഓ​മ​ന​ക്കു​ട്ട​ൻ മ​ക​ൻ ഉ​ണ്ണി​ക്കു​ട്ട​ൻ( 25 )എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ കാ​റി​ൽ സ​ഞ്ച​രി​ച്ച ഐ​ഷ ഫാ​ത്തി​മ യു​ടെ ഭ​ർ​ത്താ​വ് അ​ൻ​ഷി​ഫ് ( 27 ) കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​ജ്മി എ​ന്നി​വ​ർ​ക്കും ലോ​റി ഡ്രൈ​വ​ർ ക​രു​നാ​ഗ​പ്പ​ള്ളി ക​ട​ത്തൂ​ർ അ​ൻ​സാ​ന മ​ൻ​സി​ൽ നൗ​ഷാ​ദ്, ക്ളീ​ന​ർ രാ​ജേ​ഷ് എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്തെ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

Related posts

Leave a Comment