ഹരിപ്പാട് സ​ഹോ​ദ​രീ ഭ​ർ​ത്താ​വി​നെ വെ​ട്ടി​ക്കൊ​ന്നു; ഭാര്യാ സഹോദരനെ അറസ്റ്റ് ചെയ്തു

ഹ​രി​പ്പാ​ട്: സ​ഹോ​ദ​രീ ഭ​ർ​ത്താ​വി​നെ വെ​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ഭാ​ര്യാ സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രി​ക്കാ​വ് മൂ​ന്നു​കു​ള​ങ്ങ​ര വീ​ട്ടി​ൽ ശ്രീ​കു​മാ​ര​പി​ള്ള​(65)യാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഭാ​ര്യാ സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​ൻ നാ​യരെ(63)​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെയാ​ണ് സം​ഭ​വം. സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെത്തു​ന്ന ശ്രീകുമാരപിള്ളയും കൃ​ഷ്ണ​ൻ​നാ​യ​രും ഇ​ന്ന​ലെ​ വ​ഴ​ക്കു​ണ്ടാ​ക്കി. വ​ഴ​ക്കി​നി​ടെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​രു​മ​ക​ൻ ഉ​ട​ൻ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ പോ​ലീ​സെ​ത്തി കൃ​ഷ്ണ​ൻ നാ​യ​രെ അ​റ​സ്റ്റ് ചെ​യ്തു.

പ്രതിയെ കാ​യം​കു​ള​ത്തെ കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ക്കി. മ​രി​ച്ച ശ്രീ​കു​മാ​ര​പി​ള്ള വ​ർ​ഷ​ങ്ങ​ളാ​യി എ​രി​ക്കാ​വി​ലെ ഭാ​ര്യാ​വീ​ട്ടി​ൽ ഭാ​ര്യാ​സ​ഹോ​ദ​ര​നോ​ടൊ​പ്പ​മാ​ണ് താ​മ​സം. ര​ണ്ടു മ​ക്ക​ളു​ണ്ട്.

ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൃ​ക്കു​ന്ന​പ്പു​ഴ സി​ഐ ആ​ൻ. ജോ​സ്, ജൂ​നി​യ​ർ എ​സ്ഐ ജ​യ​പ്ര​കാ​ശ്, ഗ്രേ​ഡ് എ​സ്ഐ സു​നി​ൽ കു​മാ​ർ, എ​എ​സ്ഐ പ്ര​ദീ​പ്, സി​പി​ഒ ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment