സഖാവേ, ഈ അവാര്‍ഡ് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തെ സമ്പന്നമാക്കുന്നു! ഇതില്‍കൂടുതല്‍ എരിവും പുളിയും ആ ചടങ്ങിനാവശ്യമില്ലായിരുന്നു; മുഖ്യമന്ത്രിയോട് നടന്‍ ഹരീഷ് പേരടി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌കാരം വിനായകന് സമ്മാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. ദളിതനെന്ന് സ്വയം പ്രഖ്യാപിച്ച, കഴിവും വ്യക്തിത്വവുമുള്ള വിനായകന് പുരസ്‌കാരം നല്‍കിയത് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തെ സമ്പന്നമാക്കുന്നുവെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
അടിയന്തരാവസ്ഥയുടെ ഭീകരത ഓര്‍മപ്പെടുത്താന്‍ ചോരകറയുള്ള കുപ്പായവുമിട്ട് നിയമസഭയിലേക്ക് കയറി വന്ന പ്രിയപ്പെട്ട സഖാവേ… ഞാന്‍ ദളിതനാണെന്ന് സ്വയം പ്രഖ്യാപിച്ച ഈ വലിയ നടന് അതിനുമപ്പുറം, ഈ വലിയ മനുഷ്യന് സ്വന്തം കൈകൊണ്ട് അവാര്‍ഡ് കൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തെ സമ്പന്നമാക്കുന്നത്. പിന്നെ എന്തിനാണ് വെറെ എരുവും പുളിയും. ലാല്‍സലാം…’

 

 

Related posts