ക​ത്രി​ക വ​യ​റ്റി​ല്‍ കു​ടു​ങ്ങി​യ സം​ഭ​വം; ബ​ലി​പ്പെരു​ന്നാ​ളിന് സ​മ​ര​പ്പ​ന്ത​ലി​ല്‍ ക​ഞ്ഞി​വ​ച്ച് പ്ര​തി​ഷേ​ധിക്കും;  നാ​ളെ ക​മ്മീഷ​ണ​ര്‍ ഓ​ഫീ​സ് മാ​ര്‍​ച്ച്


കോ​ഴി​ക്കോ​ട്‌: വ​യ​റ്റി​ല്‍ ക​ത്രി​ക​യു​മാ​യി അ​ഞ്ചു​വ​ര്‍​ഷം ദു​രി​തമ​നു​ഭ​വി​ച്ച ഹ​ര്‍​ഷി​ന മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു​മു​ന്നി​ല്‍ ന​ട​ത്തു​ന്ന സ​മ​രം 36 ദി​വ​സം പി​ന്നി​ടു​ന്നു.​

അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക, ക​ത്രി​ക​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക, കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​രി​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക, കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സ​മ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും. ഹ​ര്‍​ഷി​ന​യും സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

രാ​വി​ലെ പ​ത്തി​ന് മാ​വൂ​ര്‍ റോ​ഡ് ജം​ഗ്ഷ​നി​ല്‍നി​ന്ന് മാ​ര്‍​ച്ച് ആ​രം​ഭി​ക്കും. മാ​ര്‍​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. പ്ര​വീ​ണ്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ക്കും. നീ​തി കി​ട്ടും​വ​രെ എ​ന്തു സ​ഹ​നം സ​ഹി​ച്ചും സ​മ​ര രം​ഗ​ത്ത് ഉ​റ​ച്ചു​നി​ല്‍​ക്കുമെന്നു ഹർഷിന പറഞ്ഞു.


ബ​ലി​പ്പെരു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ സ​മ​ര​പ്പ​ന്ത​ലി​ല്‍ ക​ഞ്ഞി​വ​ച്ച് പ്ര​തി​ഷേ​ധി​ക്കാ​നും സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ക​ത്രി​ക വ​യ​റ്റി​ല്‍ കു​ടു​ങ്ങി​യ സം​ഭ​വം സം​ബ​ന്ധി​ച്ച് പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും നീ​ളു​ക​യാ​ണ്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി. ക​മ്മി​ഷ​ണ​ര്‍ കെ.​സു​ദ​ര്‍​ശ​നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. 2017ലാ​ണ് ഹ​ര്‍​ഷി​ന ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ​ത്‌.

Related posts

Leave a Comment