മുക്കത്തുകാർ പറ‍യുന്നു, വേ​ണ​മെ​ങ്കി​ൽ പേ​ര​ക്ക പ്ലാ​വി​ലും കാ​യ്ക്കും ! പ്ലാ​വി​ൽ പേ​ര​ക്ക കാ​യ്ച്ച  സെൽഫി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു


മു​ക്കം(കോഴിക്കോട്): വേ​ണ​മെ​ങ്കി​ൽ ച​ക്ക വേ​രി​ലും കാ​യ്ക്കും എ​ന്നാ​ണ് പ​ഴ​ഞ്ചൊ​ല്ല്. എ​ന്നാ​ൽ, പ്ലാ​വി​ൽ പേ​ര​ക്ക കാ​യ്ച്ച അ​ദ്ഭു​ത​മാ​ണ് മു​ക്ക​ത്ത്.ഒ​രു മ​ര​ത്തി​ൽ ത​ന്നെ വി​വി​ധ ത​രം പൂ​വു​ക​ളും ഫ​ല​ങ്ങ​ളും ബ​ഡിം​ഗി​ലൂ​ടെ ഉ​ണ്ടാ​ക്കാ​റു​ണ്ട​ങ്കി​ലും ഇ​തു പ്ര​കൃ​തി​യു​ടെ ഒ​രു ബ​ഡിം​ഗാ​ണ​ന്നു മാ​ത്രം.

മു​ക്ക​ത്തി​ന​ടു​ത്ത് കാ​ര​ശേ​രി ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യി​ൽ കു​ന്നു​മ്മ​ലാ​ണ് ഈ ​അ​ദ്ഭു​ത കാ​ഴ്ച​യു​ള്ള​ത്. പ്ലാ​വി​ൽ പേ​ര​ക്ക കാ​യ്ച്ചി​ട്ടു ദി​വ​സ​ങ്ങ​ളാ​യ​ങ്കി​ലും ക​ണ്ട​തു ചൊ​വ്വാ​ഴ്ച​യാ​ണെന്ന് മാ​ത്രം.

ചെ​റു​പ്ര കു​ന്നു​മ്മ​ൽ സ​ത്യ​വ​തി​യും മ​ക​ൾ ഷൈ​ജ​യും മു​ക്ക​ത്തു​നി​ന്ന് വീ​ട്ടി​ലേ​ക്ക് കു​റു​ക്കു​വ​ഴി​യി​ലൂ​ടെ ന​ട​ന്ന് പോ​വു​മ്പോ​ഴാ​ണ് ഇ​തു ക​ണ്ട​ത്. ആ​ദ്യ​മൊ​ന്ന് അ​മ്പ​ര​ന്ന ഇ​വ​ർ ഇ​ത് ആ​രോ ക​ബ​ളി​പ്പി​ക്കാ​നാ​യി കൃ​ത്രി​മ​മാ​യി വ​ച്ച​താ​വു​മെ​ന്നാ​ണ് ക​രു​തി​യ​ത്.

പ​ക്ഷേ, കൂ​ടു​ത​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സം​ഗ​തി ഒ​റി​ജി​ല​ൽ ത​ന്നെ​യാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ടത്.സം​ഭ​വ​മ​റി​ഞ്ഞ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ഈ ​കാ​ഴ്ച കാ​ണാ​നാ​യി പാ​ലി​യി​ൽ കു​ന്നു​മ്മ​ലി​ലെ​ത്തു​ന്ന​ത്. കാ​ണു​ക മാ​ത്ര​മ​ല്ല അ​ടു​ത്തു​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്ക​ലും ഗ്രൂ​പ്പ് ഫോ​ട്ടോ എ​ടു​ക്ക​ലു​മെ​ല്ലാം ജോ​റാ​ണ്.

ക​ണ്ട​വ​ർ ക​ണ്ട​വ​ർ ആ​ശ്ച​ര്യ​ത്തോ​ടെ പ​റ​യു​ന്നു. വേ​ണ​മെ​ങ്കി​ൽ മു​ക്ക​ത്ത് പേ​ര​ക്ക പ്ലാ​വി​ലും കാ​യ്ക്കു​മെ​ന്ന്. അ​തി​നി​ട​യി​ലും ഇ​തു ച​ക്ക രൂ​പ​മാ​റ്റം വ​ന്ന​താ​ണ​ന്ന സം​ശ​യ​വും ചി​ല​ർ​ക്കെ​ങ്കി​ലും ഇ​ല്ലാ​തി​ല്ല.

Related posts

Leave a Comment