കോണ്‍ജ്വറിങ് സിനിമയിലെ വീട്ടില്‍ ഇപ്പോഴും പ്രേതബാധയുണ്ടെന്ന് വീട്ടുകാര്‍ ! ഹാരിസ്വില്ലെയിലെ ‘പ്രേതഭവന’ത്തെക്കുറിച്ച് പുറത്തു വരുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്…

ലോകമെമ്പാടുമുള്ള ആരാധകരുടെ ഇഷ്ട ഹൊറര്‍ ചിത്രമാണ് 2013ല്‍ ഇറങ്ങിയ ദി കോണ്‍ജ്വറിങ്. യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചതെന്നാണ് സിനിമയുടെ അണിയറക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇത് സിനിമയുടെ പ്രൊമോഷനു വേണ്ടിയുള്ള അവകാശവാദമാണെന്നാണ് പലരും ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിലെ പല സംഭവങ്ങള്‍ക്കും സമാനമായ കാര്യങ്ങള്‍ ഈ ചിത്രം ഷൂട്ട് ചെയ്ത വീട്ടില്‍ സംഭവിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അമേരിക്കയിലെ റോഡ് ഐലന്‍ഡിലുള്ള ഹാരിസ്വില്ലെയിലാണ് ഈ പ്രേത ഭവനം സ്ഥിതി ചെയ്യുന്നത്. ഈ ഫാം ഹൗസ് 2019 ജൂണില്‍ കോറി, ജെന്നിഫര്‍ ഹെയ്ന്‍സന്‍ എന്നീ ദമ്പതികള്‍ വാങ്ങിയിരുന്നു. പാരാനോര്‍മല്‍ അന്വേഷകര്‍ കൂടിയായ ഈ ദമ്പതികള്‍ക്ക് ഈ വീട്ടില്‍ നിന്ന് വിചിത്രമായ പല അനുഭവങ്ങളും ഉണ്ടായെന്നാണ് പറയുന്നത്. ഏകദേശം 3.21 കോടി രൂപയ്ക്കാണ് ഇവര്‍ ഈ ഫാം ഹൗസ് സ്വന്തമാക്കിയത്. ഇത് സ്വന്തമാക്കി രണ്ട് മാസത്തിന് ശേഷം ഇവര്‍…

Read More

അഫ്‌സല്‍ ഗുരുവിന്റെയും മഖ്ബൂല്‍ ഭട്ടിന്റെയും പ്രേതങ്ങള്‍ തീഹാര്‍ ജയിലില്‍ റോന്തുചുറ്റുന്നു ! ഇവരെക്കൂടാതെ സ്ത്രീകളുടെ പ്രേതങ്ങളും; പേടിപ്പിക്കുന്ന അനുഭവങ്ങള്‍ പറഞ്ഞ് തടവുകാര്‍…

ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധമായ തീഹാര്‍ ജയിലിലെ തടവുകാരെ പ്രേതങ്ങള്‍ വേട്ടയാടുന്നു.ഇന്ത്യ തൂക്കിലേറ്റിയ ഭീകരര്‍ മഖ്ബൂല്‍ ഭട്ടിന്റെയും അഫ്‌സല്‍ ഗുരുവിന്റെയൂം ഉള്‍പ്പെടെയുള്ള ആത്മാക്കള്‍ തടവുകാരെ രാത്രിയില്‍ ശല്യം ചെയ്യുകയും ഭീതിപ്പെടുത്തുകയും പ്രേതാനുഭവങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നതായുള്ള കഥകളാണ് പരക്കുന്നത്.പരാതികള്‍ നിരന്തരം തലവേദനയായി തുടങ്ങിയതോടെ ജയിലിനുള്ളില്‍ പൂജ നടത്താനുള്ള ആലോചനയ്ക്ക് പുറമേ തടവുകാര്‍ക്ക് ഭയത്തില്‍ നിന്നും രക്ഷപ്പെടാനുള്ള യോഗ, കൗണ്‍സിലിംഗ്, ധ്യാനം എന്നിവയെല്ലാം ഏര്‍പ്പാടാക്കാനുള്ള നീക്കത്തിലാണ് ജയില്‍ അധികൃതര്‍. രാത്രി രണ്ടു മണി കഴിയുമ്പോള്‍ മുതലാണ് സെല്ലുകളില്‍ പ്രേതങ്ങള്‍ പണി തുടങ്ങുന്നത്. ചിലര്‍ പറയുന്നത് ആരോ തങ്ങളെ മര്‍ദ്ദിക്കുന്നതായിട്ടാണ്. രാത്രി ഏറെ വൈകുമ്പോള്‍ ഒരു സ്ത്രീയുടെ കരച്ചില്‍ കേള്‍ക്കുന്നതായിട്ടാണ് ചിലരുടെ അനുഭവം. ചിലരുടെ പ്രശ്നം പേടിപ്പിക്കുന്ന സ്വപ്നം പതിവായി കാണുന്നു എന്നതാണ്. ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് പലരും ഉദ്യോഗസ്ഥരോട് പരാതി പറയുന്നുണ്ട്. സംഭവം ഗൗരവമാണെന്ന് തോന്നിയതോടെ ജയിലിനുള്ളില്‍ പൂജ നടത്താനുള്ള നീക്കത്തിലാണ്…

Read More

ഇതാണാ പ്രേതഭവനം! മൂന്നു മാസത്തില്‍ കൂടുതല്‍ ആരും താമസിച്ചിട്ടില്ലാത്ത ടെക്‌സാസിലെ പ്രേതഭവനത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ഞെട്ടിക്കുന്നത്

ലോകമാകമാനമുള്ള ആളുകളെ കിടുകിടാ വിറപ്പിച്ചവയാണ് കണ്‍ജറിംഗ് സീരിസില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. നടന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ഇതെല്ലാം എന്നു പറഞ്ഞാണ് സിനിമയുടെ അണിയറക്കാര്‍ പ്രേക്ഷകരെ പേടിപ്പിച്ചിരുന്നത്. എന്നാല്‍ അമേരിക്കയിലെ ടെക്‌സാസില്‍ ഇതിനു സമാനമായ ഒരു വീടുണ്ട്. ഇപ്പോള്‍ ഈ വീട് വില്‍പ്പനയ്‌ക്കൊരുങ്ങുകയാണ്. ഇതില്‍ എന്താണ് കാര്യമെന്നല്ലേ, പത്തു വര്‍ഷത്തിനിടെ ഇത് ഒമ്പതാം തവണയാണ് ഈ വീട് വില്‍ക്കുന്നത്. കാരണം നിങ്ങള്‍ പ്രതീക്ഷിക്കുന്നതു തന്നെ പ്രേതശല്യം. എന്നാല്‍ ഇവിടുത്തെ പ്രേതം ആരെയും ആക്രമിക്കുകയൊന്നുമില്ല. ജനാലകള്‍ ഉടയ്ക്കുക, ഫ്രിഡ്ജിലെ ഭക്ഷണസാധങ്ങള്‍ എടുത്തു തിന്നുക. പാതിരനേരത്ത് ഉച്ചത്തില്‍ ചിരിക്കുക..ഇതൊക്കെയാണ് ഈ പ്രേതത്തിന്റെ ഹോബി. എന്തായാലും ഇതൊക്കെ കണ്ടും കേട്ടും പേടിച്ച് അവസാനത്തെ താമസക്കാരും ഈ വീടുവിട്ടുപോയി. കിട്ടുന്ന വിലയ്ക്ക് ഈ വീട് വിറ്റ് ഒഴിവാക്കാനായി പരസ്യം കൊടുത്തിരിക്കുകയാണ് ഉടമസ്ഥര്‍. പരസ്യത്തില്‍ അവര്‍ എടുത്തു പറയുന്നു: ഒരു ശല്യക്കാരന്‍ പ്രേതത്തിനൊപ്പം അഡ്ജസ്റ്റ് ചെയ്ത് താമസിക്കാന്‍…

Read More