ടിവിയില്‍ നാഴികയ്ക്ക് നാല്‍പത് വട്ടം കേള്‍ക്കുന്ന ‘ബ്ലോക് ബസ്റ്റര്‍’ പ്രയോഗത്തിന് കാരണക്കാര്‍ ഇവരാണ്; അങ്ങനെ ടെക്‌സാസിലെ അവസാന ബ്ലോക്ബസ്റ്റര്‍ സ്‌റ്റോറും അടച്ചുപൂട്ടുമ്പോള്‍…

  ടെക്‌സാസ്: ബ്ലോക് ബസ്റ്റര്‍ ചലച്ചിത്രമെന്നും ബ്ലോക്ബസ്റ്റര്‍ സിനിമയെന്നും കേട്ടിട്ടുള്ള ഭൂരിപക്ഷ മലയാളികള്‍ക്കും എന്താണ് ഈ ബ്ലോക്ബസ്റ്റര്‍ എന്ന് വലിയ ധാരണയൊന്നുമുണ്ടാവില്ല. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ആദ്യമായി എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കി ജീവിതം കരുപിടിപ്പിക്കുവാന്‍ സഹായിച്ച വീഡിയോ കാസെറ്റ് കമ്പനിയാണ് ‘ ബ്ലോക് ബസ്റ്റര്‍’ അന്ന് കമ്പനി സൂപ്പര്‍ഹിറ്റായിരുന്നു. അതേത്തുടര്‍ന്നാണ് സിനിമകള്‍ക്ക് ബ്ലോക് ബസ്റ്റര്‍ ചേര്‍ത്ത് പറയാന്‍ തുടങ്ങിയത്. മികച്ച സിനിമ, സൂപ്പര്‍ഹിറ്റ് സിനിമ എന്ന അര്‍ഥത്തിലാണ് ഇന്ന് ബ്ലോക്ബസ്റ്റര്‍ പ്രയോഗിക്കുന്നത്. എന്നാല്‍ ഒരു കാലത്ത് പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്‍കിയ ബ്ലോക്ബസ്റ്ററിന്റെ ടെക്‌സാസിലെ അവസാന സ്‌റ്റോറും അടച്ചു പൂട്ടുകയാണെന്ന ദുഖകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.1990ല്‍ സ്ഥാപിച്ച എഡിന്‍ബര്‍ഗിലെ ബ്ലോക്ക് ബസ്റ്റര്‍ കൂടി അടച്ചുപൂട്ടുന്നതോടെ ലോണ്‍ സ്റ്റാര്‍ സംസ്ഥാനമായ ടെക്‌സാസില്‍ ഇനി ഈ സ്ഥാപനം വെറും ഓര്‍മ്മയായി ശേഷിക്കും.വീഡിയൊ കാസറ്റ്,…

Read More

ദുരന്തങ്ങള്‍ ഷെറിന്‍ മാത്യൂസിന്റെ കൂടെപ്പിറപ്പ്; കാഴ്ചക്കുറവു മൂലം 2015ല്‍ മാതാപിതാക്കള്‍ വഴിയിലുപേക്ഷിച്ച ‘സരസ്വതി’യെ വെസ് ലി ദത്തെടുക്കുന്നത് ബിഹാറിലെ അനാഥാലയത്തില്‍ നിന്ന്

പാറ്റ്‌ന: അമേരിക്കയിലെ ടെക്‌സാസില്‍ കാണാതായ പെണ്‍കുട്ടിയെ വളര്‍ത്തച്ഛന്‍ വെസ് ലി മാത്യു ബിഹാറില്‍ നിന്നു ദത്തെടുത്തതെന്നു സ്ഥിരീകരണം. പാല്‍ കുടിക്കാന്‍ കുട്ടി വിസമ്മതിച്ചതിനെത്തുടര്‍ന്ന് അര്‍ധരാത്രിയില്‍ വീടിനു പുറത്തിറക്കി നിര്‍ത്തുകയും പിന്നീട് കാണാതാവുകയുമായിരുന്നു എന്നാണ് വെസ് ലി മാത്യു പോലീസിനോടു പറഞ്ഞത്. നളന്ദയിലെ മദര്‍ തെരേസ ആനന്ദ് സേവാ സന്‍സ്ഥാനില്‍ നിന്നാണ് എറണാകുളം കാരായ ഷെറിന്‍ മാത്യൂവും സിനിയും മൂന്നു വയസുകാരിയെ ദത്തെടുത്തത്. ബീഹാര്‍ സ്‌റ്റേറ്റ് അഡോപ്ഷന്‍ റെസ്‌ക്യൂ ഏജന്‍സി ഉദ്യോഗസ്ഥരും വെസ്‌ലിയും സിനിയുമാണ് കുട്ടിയെ ദത്തെടുത്തെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നര വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച നിലയില്‍ ബീഹാറിലെ ഗയ ജില്ലയില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ 2015 ഫെബ്രുവരി 4 നായിരുന്നു എന്‍ജിഒ യ്ക്ക് കൈമാറിയത്. ദത്തെടുക്കും മുമ്പ് കുട്ടിയുടെ പേര് സരസ്വതി എന്നായിരുന്നു. ചെറിയ ദുര്‍വാശിയുണ്ട് എങ്കിലും സാധാരണ കുട്ടി തന്നെയായിരുന്നു. എന്‍ജിഒ യിലെ കെയര്‍ടേക്കറായ ഒരു സ്ത്രീയുമായി…

Read More

വൈകല്യം ഉള്ള കുഞ്ഞിനെ വളര്‍ത്തച്ഛന്‍ കൊന്നു കളഞ്ഞതോ ? ടെക്‌സാസില്‍ കാണാതായ കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യുവിനെ സംശയിക്കാന്‍ കാരണം ഇതൊക്കെ…

ടെക്‌സാസിലെ റിച്ചാര്‍ഡ്‌സണില്‍ കാണാതായ മൂന്നു വയസുകാരി പെണ്‍കുട്ടിയെ വളര്‍ത്തച്ഛന്‍ കൊന്നു കളഞ്ഞതാകാമെന്ന നിഗമനത്തില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐ. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്ന നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അയല്‍വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യപരിശോധനയിലാണ് തെളിവ് കിട്ടിയത്. ഇതോടെ 1.6 കോടിയുടെ ജാമ്യത്തില്‍ വിട്ടയച്ച വളര്‍ത്തച്ഛന്‍ വെസ്ലി മാത്യു (37) കൊലക്കേസില്‍ പ്രതിയാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. അധികം വൈകാതെ ഇയാളെ അറസ്റ്റു ചെയ്‌തേക്കും. എന്നാല്‍ കുട്ടിയെ ദത്തെടുത്തത് കൊച്ചിയില്‍ നിന്നാണെന്ന വാര്‍ത്ത സാമൂഹികനീതി വകുപ്പ് അധികൃതര്‍ നിഷേധിച്ചു. മറ്റേതോ സംസ്ഥാനത്തു നിന്നാകാമെന്നാണ് ഇവരുടെ നിഗമനം. ഈ വിവരം അറിഞ്ഞ ടെകസാസിലെ മലയാളി സമൂഹം ആകെ ഞെട്ടലിലാണ്. മലയാളിയായ വെസ്ലി മാത്യു മറ്റുള്ളവരുമായി അടുക്കുന്ന പ്രകൃതക്കാരനല്ലായിരുന്നുവെന്നു പരിസരവാസികള്‍ പറയുന്നു. കുഞ്ഞിനു സംസാര, വളര്‍ച്ചാ…

Read More

ഷെറിന്‍ മാത്യൂസ് എവിടെ ? റിച്ചാര്‍ഡ്സണില്‍ നിന്ന് കാണാതായ മലയാളി ദമ്പതികളുടെ ദത്തുപുത്രിക്കായുള്ള തിരച്ചില്‍ തുടരുന്നു; കുഞ്ഞിനെ നിര്‍ത്തിയിടത്ത് മുമ്പ് ചെന്നായ്ക്കളെ കണ്ടിട്ടുണ്ടെന്ന് വളര്‍ത്തച്ഛന്‍

ടെക്സാസ്: അമേരിക്കയിലെ റിച്ചാര്‍ഡ്‌സണില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ കാണാതായ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിനെ ഇതുവരെകണ്ടെത്താനായില്ല. മൂന്നു വയസുമാത്രമുള്ള ദത്തുപുത്രിയെ പാല് കുടിക്കാത്തതിന് ശകാരിച്ച് വീടിന് പുറത്തു നിര്‍ത്തിയതിന് പിന്നാലെയാണ് കാണാതായത്. 15നു മിനിറ്റിനു ശേഷം നോക്കുമ്പോള്‍ ദത്തുപുത്രിയെ കാണാതാകുകയായിരുന്നെന്നാണ് മലയാളി ദമ്പതികള്‍ പോലീസിനോടു പറഞ്ഞത്. പുലര്‍ച്ചെ മൂന്നിന് നടന്ന സംഭവം അഞ്ചുമണിക്കൂറിന് ശേഷമാമ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ദമ്പതികളുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ദമ്പതികളുടെ നാലുവയസ്സുകാരിയായ സ്വന്തം മകളെ കസ്റ്റഡിയിലെടുത്ത് ചൈല്‍ഡ് കെയര്‍ വിഭാഗത്തിന്റെ സംരക്ഷണയിലാക്കി. ഷെറിന്‍ മാത്യൂസിന് ആപത്തൊന്നും പറ്റിയിട്ടുണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ടെക്സാസിലെ മലയാളി സമൂഹം.  മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്ന് വയസുകാരിയായ പെണ്‍കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന്റെ സമയപരിധി അവസാനിച്ചു. പ്രദേശത്ത് അന്വേഷണ സംഘങ്ങള്‍ വിശദമായ…

Read More

ഇതാണാ പ്രേതഭവനം! മൂന്നു മാസത്തില്‍ കൂടുതല്‍ ആരും താമസിച്ചിട്ടില്ലാത്ത ടെക്‌സാസിലെ പ്രേതഭവനത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ഞെട്ടിക്കുന്നത്

ലോകമാകമാനമുള്ള ആളുകളെ കിടുകിടാ വിറപ്പിച്ചവയാണ് കണ്‍ജറിംഗ് സീരിസില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. നടന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ഇതെല്ലാം എന്നു പറഞ്ഞാണ് സിനിമയുടെ അണിയറക്കാര്‍ പ്രേക്ഷകരെ പേടിപ്പിച്ചിരുന്നത്. എന്നാല്‍ അമേരിക്കയിലെ ടെക്‌സാസില്‍ ഇതിനു സമാനമായ ഒരു വീടുണ്ട്. ഇപ്പോള്‍ ഈ വീട് വില്‍പ്പനയ്‌ക്കൊരുങ്ങുകയാണ്. ഇതില്‍ എന്താണ് കാര്യമെന്നല്ലേ, പത്തു വര്‍ഷത്തിനിടെ ഇത് ഒമ്പതാം തവണയാണ് ഈ വീട് വില്‍ക്കുന്നത്. കാരണം നിങ്ങള്‍ പ്രതീക്ഷിക്കുന്നതു തന്നെ പ്രേതശല്യം. എന്നാല്‍ ഇവിടുത്തെ പ്രേതം ആരെയും ആക്രമിക്കുകയൊന്നുമില്ല. ജനാലകള്‍ ഉടയ്ക്കുക, ഫ്രിഡ്ജിലെ ഭക്ഷണസാധങ്ങള്‍ എടുത്തു തിന്നുക. പാതിരനേരത്ത് ഉച്ചത്തില്‍ ചിരിക്കുക..ഇതൊക്കെയാണ് ഈ പ്രേതത്തിന്റെ ഹോബി. എന്തായാലും ഇതൊക്കെ കണ്ടും കേട്ടും പേടിച്ച് അവസാനത്തെ താമസക്കാരും ഈ വീടുവിട്ടുപോയി. കിട്ടുന്ന വിലയ്ക്ക് ഈ വീട് വിറ്റ് ഒഴിവാക്കാനായി പരസ്യം കൊടുത്തിരിക്കുകയാണ് ഉടമസ്ഥര്‍. പരസ്യത്തില്‍ അവര്‍ എടുത്തു പറയുന്നു: ഒരു ശല്യക്കാരന്‍ പ്രേതത്തിനൊപ്പം അഡ്ജസ്റ്റ് ചെയ്ത് താമസിക്കാന്‍…

Read More