വാ​ഹ​ന​ങ്ങ​ളി​ലെ പ്ര​കാ​ശ തീ​വ്ര​ത​യേ​റി​യ ലൈ​റ്റു​ക​ള്‍; കാൽനടയാത്രക്കാർക്കും എതിർവാഹനങ്ങൾക്കും ഭീഷണിയാകുന്നു;  ന​ട​പ​ടി​യെ​ടുക്കാതെ അധികൃതർ

കു​ള​ത്തൂ​പ്പു​ഴ: നി​ര്‍​മാ​ണ​സ​മ​യ​ത്ത് ക​മ്പ​നി​ക​ള്‍ സ്ഥാ​പി​ച്ച​ട്ടു​ള്ള ഹെ​ഡ് ലൈ​റ്റി​നു പു​റ​മെ പ്ര​കാ​ശ തീ​വ്ര​ത​യേ​റി​യ എ​ല്‍​ഇഡി.ലൈ​റ്റു​ക​ള്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​താ​യി ആ​ക്ഷേ​പം.

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ സ്വ​കാ​ര്യ​കാ​റു​ക​ളി​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​ല്‍ഇഡി. ലൈ​റ്റു​ക​ള്‍ അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​തി​രെ​യെ​ത്തു​ന്ന വാ​ഹ​ന ഡ്രൈ​വ​ര്‍​മാ​രു​ടെ കാ​ഴ്ച​യെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ ഉ​യ​ര്‍​ന്ന പ്ര​കാ​ശ തീ​വ്ര​ത​യു​ള്ള ലൈ​റ്റു​ക​ളാ​ണ് പ​ല വാ​ഹ​ന​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഒാ​രോ വാ​ഹ​ന​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ്ര​കാ​ശ​മു​ള്ള ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചാ​ണ് ക​മ്പ​നി​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ വി​ല്പ​ന​ക്കെ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ളെല്ലാം കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ട​ത്തും വ​ല​ത്തു​മാ​യി പ്ര​കാ​ശ തീ​വ്ര​ത​യേ​റി​യ ര​ണ്ടും മൂ​ന്നും എ​ല്‍.​ഇ.​ഡി. ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

നി​ര​വ​ധി ബു​ള്ള​റ്റു​ക​ളി​ലും ഒാ​ട്ടോ​റി​ക്ഷ​ക​ളി​ലും ഇ​ത്ത​രം ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഹെ​ഡ് ലൈ​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​തെ എ​ല്‍.​ഇ.​ഡി. ലൈ​റ്റു​ക​ള്‍ മാ​ത്രം പ്ര​കാ​ശി​പ്പി​ച്ച് നി​ര​ത്തു​ക​ളി​ലൂ​ടെ പാ​യു​ന്ന ഇ​ത്ത​ര​ക്കാ​ര്‍ എ​തി​രെ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ലൈ​റ്റ് ഡിം ​ചെ​യ്തു ന​ല്‍​കാ​നും ത​യാ​റാ​കു​ന്നി​ല്ല. ഇവർക്കെതിരെ അ​ധി​കൃ​ത​ര്‍ ക​ണ്ണ​ട​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

Related posts