പ്ര​കൃ​തി​യോ​ട​ടു​ത്തു ജീ​വി​ച്ചാ​ൽ രോ​ഗ​ങ്ങ​ളെ അ​ക​റ്റിനിർത്താമെന്ന്  മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ് 

മൂ​ന്നു​മു​റി: പ്ര​കൃ​തി​യോ​ട​ടു​ത്തു ജീ​വി​ച്ചാ​ൽ ഒ​രു പ​രി​ധി​വ​രെ രോ​ഗ​ങ്ങ​ളെ അ​ക​റ്റി​നി​ർ​ത്താ​നാ​വു​മെ​ന്ന് മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള പാ​ലി​യേ​റ്റീ​വ് സ്നേ​ഹ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ലം പ​തി​വാ​ക്കു​ക​യാ​ണ് രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ർ​ഗ​മെ​ന്ന് മ​ന്ത്രി ഓ​ർ​മ്മി​പ്പി​ച്ചു. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​സു​ബ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യാ​ശ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

പ്ര​ത്യാ​ശ എ​ന്ന പേ​ര് നി​ർ​ദ്ദേ​ശി​ച്ച ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ.​സ​ലീ​ഷി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​പ​ഹാ​രം മ​ന്ത്രി കൈ​മാ​റി. അ​ന്പ​താം​വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വ​ർ​ഗീ​സ് രാ​ജ​മ്മ ദ​ന്പ​തി​ക​ൾ​ക്ക് മ​ന്ത്രി സ​മ്മാ​നം ന​ൽ​കി.

കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​പ്ര​സാ​ദ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ജെ.​ഡി​ക്സ​ൻ ,മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന ന​ന്ദ​കു​മാ​ർ, പി.​എ​സ്.​പ്ര​ശാ​ന്ത്, ഷീ​ല തി​ല​ക​ൻ, ലൈ​ല ബ​ഷീ​ർ, എ.​കെ.​പു​ഷ്പാ​ക​ര​ൻ,ശ്രീ​ധ​ര​ൻ ക​ള​രി​ക്ക​ൽ, സു​രേ​ന്ദ്ര​ൻ ഞാ​റ്റു​വെ​ട്ടി, പി.​എ.​സി​സി​ലി, മൂ​ന്നു​മു​റി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി വി​കാ​രി ഫാ.​ജോ​സ് മ​ഞ്ഞ​ളി, ഒ.​പി.​ജോ​ണി, മ​റ്റ​ത്തൂ​ർ ആ​രോ​ഗ്യ​കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ.​എ.​സി.​സ​ര​ള, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​ജി.​സ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts