14-കാരിയുടെ അതിജീവനം… ജയി ജയകുമാറിന്‍റെ ഹൃദയം മാറ്റിവച്ച പെണ്‍കുട്ടി നിരീക്ഷണത്തില്‍ തുടരുന്നു

കൊച്ചി: ലി​സി ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി 14കാ​രി നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ന്നു. വ്യാ​ഴാ​ഴ്ച എ​യ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ വ​ഴി​യാ​ണ് മ​സ്തി​ഷ്‌​ക​മ​ര​ണം സം​ഭ​വി​ച്ച കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി ജ​യി ജ​യ​കു​മാ​റി​ന്‍റെ ഹൃ​ദ​യം കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച​ത്.

ഉ​ച്ച​യ്ക്ക് 2.40ന് ​ഗ്രാ​ന്‍​ഡ് ഹ​യാ​ത്ത് ഹോ​ട്ട​ലി​ന്‍റെ ഹെ​ലി​പ്പാ​ഡി​ല്‍ എ​ത്തി​ച്ച ഹൃ​ദ​യം നാ​ലു മി​നി​റ്റി​നു​ള്ളി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 5.30 ഓ​ടെ ഹൃ​ദ​യം മി​ടി​ച്ചു തു​ട​ങ്ങി. രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തി​യാ​യ​ത്.

അ​ഞ്ചു വ​ര്‍​ഷ​മാ​യി ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു കു​ട്ടി. ഹൃ​ദ​യ​ത്തി​ന്‍റെ വ​ല​തു​വ​ശ​ത്തെ അ​റ​ക​ള്‍ ക്ര​മാ​തീ​ത​മാ​യി വി​ക​സി​ക്കു​ന്ന അ​സു​ഖ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം മു​ത​ല്‍ അ​വ​യ​വ സ്വീ​ക​ര​ണ​ത്തി​നു​ള്ള സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​മാ​യ കെ-​സോ​ട്ടോ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി ഹൃ​ദ​യം ല​ഭി​ക്കു​മെ​ന്ന വി​വ​രം വ​ന്ന​തോ​ടെ ചി​കി​ത്സ​യ്ക്കാ​യി ചെ​ന്നൈ​യി​ലേ​ക്ക് പോ​യ കു​ട്ടി​യും കു​ടും​ബ​വും പി​റ്റേ​ന്ന് പു​ല​ര്‍​ച്ചെ കൊ​ച്ചി​യി​ല്‍ തി​രി​കെ​യെ​ത്തി. അ​തേ​സ​മ​യം, ജ​യി ജ​യ​കു​മാ​റി​ന്‍റെ ഒ​രു വൃ​ക്ക കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു.

Related posts

Leave a Comment