ആലപ്പുഴ: പോളിംഗ് സമയം കഴിഞ്ഞ് ബൂത്തില്‍ കയറാന്‍ ശ്രമിച്ചെന്ന പരാതിയിൽ അരൂരിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പോലീസ് കേസെടുത്തു. സ്ഥാനാർഥി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് പൂച്ചാക്കൽ പോലീസിന്റെ എഫ്ഐആറിൽ പറയുന്നു.
ഷാനിമോള്‍ ഉസ്മാനെ പെരുമ്പളം സര്‍ക്കാര്‍ സൗത്ത് എല്‍പി സ്കൂളിലെ പോളിംഗ് സ്റ്റേഷനുള്ളിലേക്ക് കടത്തിവിടാത്തതിനെ ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് ഷാനിമോള്‍ ഉസ്മാന് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. എന്നാൽ പോളിംഗ് സമയം കഴിഞ്ഞതിനാലാണ് ബൂത്തിലേക്ക് കടത്തിവിടാഞ്ഞതെന്ന് അധികൃതർ പറഞ്ഞു.
വൈകുന്നേരം 6.30 ഓടെയാണ് ഷാനിമോള്‍ ഉസ്മാന് സ്കൂളിലെത്തിയത്. സമാന പരാതിയിൽ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
