വരുന്നൂ ടൗട്ടെ ! മറ്റന്നാള്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അതിശക്തമായ ചുഴലിക്കാറ്റാകാന്‍ സാധ്യത…

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും മഴ കനക്കുമെന്ന സൂചന നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

വെള്ളിയാഴ്ചയോടെ അറബിക്കടലില്‍ രൂപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് പെയ്ത്. തലസ്ഥാന നഗരത്തില്‍ ഇന്നലെ രാത്രി പെയ്തത് 142 മില്ലീ മീറ്റര്‍ മഴയാണ്.

നഗരത്തിലെയും ജില്ലയിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വരുന്ന നാലു ദിവസം കൂടി ഇത്തരത്തില്‍ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെയാണ് പ്രതീക്ഷിക്കുന്നത്. ഇത് ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയേറെ ആണെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ചുഴലിക്കാറ്റായാല്‍ മ്യാന്‍മര്‍ നല്‍കിയ ടൗട്ടെ എന്ന പേരാകും ഉപയോഗിക്കുക.

14 മുതല്‍ കേരളത്തിലും മഴകനക്കും. ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ വെള്ളിയാഴ്ചയോടെ സുരക്ഷിത സ്ഥാനത്തെത്താന്‍ നിര്‍ദേശമുണ്ട്.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ദുരന്തനിവാരവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കി. തീരമേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാണ്.

Related posts

Leave a Comment