ടൗ​ട്ടെ ക​ലി​പൂ​ണ്ടു; മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം; ക​ര​തൊ​ടു​മ്പോൾ വേ​ഗം മ​ണി​ക്കൂ​റി​ൽ 185 കി​ലോ​മീ​റ്റ​ർ വ​രെ

മും​ബൈ: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ടൗ​ട്ടെ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് കൂ​ടു​ത​ൽ തീ​വ്ര​മാ​യി. മ​ണി​ക്കൂ​റി​ൽ 210 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലാ​ണ് ഇ​പ്പോ​ൾ കാ​റ്റ് വീ​ശു​ന്ന​ത്. നി​ല​വി​ൽ മും​ബൈ തീ​ര​ത്തി​ന് 160 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ പൂ​ർ​ണ​മാ​യും ക​ര​തൊ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ക​ര​തൊ​ടു​ന്പോ​ൾ വേ​ഗം മ​ണി​ക്കൂ​റി​ൽ 185 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ അ​ട​ച്ചു. ബു​ധ​നാ​ഴ്ച വ​ട​ക്ക​ൻ ഗു​ജ​റാ​ത്തി​ൽ ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്നും പ്ര​വ​ച​ന​മു​ണ്ട്.ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ന് ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്. മും​ബൈ, താ​നെ, പാ​ൽ​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​നാ​ണ് സാ​ധ്യ​ത. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം…

Read More

ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​തീ​രം വി​ട്ടെങ്കിലും ബു​ധ​നാ​ഴ്ച വ​രെ മ​ഴ തു​ട​രും; സം​​​സ്ഥാ​​​ന​​​ത്ത് 141 ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പുകൾ; വ്യാപക കൃഷിനാശം

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം കൊ​​​ണ്ട ടൗ​​​ട്ടെ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് കേ​​​ര​​​ള​​​തീ​​​രം വി​​​ട്ടെ​​​ങ്കി​​​ലും അ​​തി​​ന്‍റെ പ്ര​​​ഭാ​​​വ​​​ത്താ​​​ൽ പ​​​ല​​​യി​​​ട​​​ത്തും ശ​​​ക്ത​​​മാ​​​യ കാ​​​റ്റും ഇ​​​ടി​​​മി​​​ന്ന​​​ലോ​​​ടു കൂ​​​ടി​​​യ മ​​​ഴ​​​യും ബു​​ധ​​നാ​​ഴ്ച വ​​രെ തു​​​ട​​​രും. അ​​​തി​​​തീ​​​വ്ര ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി മാ​​​റി​​​യ ടൗ​​​ട്ടെ വ​​​ട​​​ക്ക് പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ദി​​​ശ​​​യി​​​ൽ നീ​​​ങ്ങി ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്തെ​​​ത്തു​​​മെ​​​ന്നും ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ​​​യോ​​​ടെ ഗു​​​ജ​​​റാ​​​ത്തി​​​ലെ പോ​​​ർ​​​ബ​​​ന്ദ​​​ർ, മ​​​ഹു​​​വ (ഭാ​​​വ്ന​​​ഗ​​​ർ ജി​​​ല്ല ) തീ​​​ര​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലൂ​​​ടെ ക​​​ര​​​യി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റ നി​​​ഗ​​​മ​​​നം. ഗു​​​ജ​​​റാ​​​ത്ത്, ദി​​​യു തീ​​​ര​​​ങ്ങ​​​ളിൽ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. ഇ​​​നി​​​യൊ​​​രു അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തു​​വ​​​രെ കേ​​​ര​​​ള തീ​​​ര​​​ത്തുനി​​ന്നു ക​​​ട​​​ലി​​​ൽ പോ​​​കു​​​ന്ന​​​തി​​​നും വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട് ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച​​​യ്ക്കു​​ശേ​​​ഷം വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ഴ കു​​​റ​​​യു​​​മെ​​​ങ്കി​​​ലും തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ വ്യാ​​​ഴാ​​​ഴ്ച വ​​​രെ…

Read More

വരുന്നൂ ടൗട്ടെ ! മറ്റന്നാള്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അതിശക്തമായ ചുഴലിക്കാറ്റാകാന്‍ സാധ്യത…

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും മഴ കനക്കുമെന്ന സൂചന നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വെള്ളിയാഴ്ചയോടെ അറബിക്കടലില്‍ രൂപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് പെയ്ത്. തലസ്ഥാന നഗരത്തില്‍ ഇന്നലെ രാത്രി പെയ്തത് 142 മില്ലീ മീറ്റര്‍ മഴയാണ്. നഗരത്തിലെയും ജില്ലയിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വരുന്ന നാലു ദിവസം കൂടി ഇത്തരത്തില്‍ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെയാണ് പ്രതീക്ഷിക്കുന്നത്. ഇത് ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയേറെ ആണെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ചുഴലിക്കാറ്റായാല്‍ മ്യാന്‍മര്‍ നല്‍കിയ ടൗട്ടെ എന്ന പേരാകും ഉപയോഗിക്കുക. 14 മുതല്‍ കേരളത്തിലും മഴകനക്കും. ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ വെള്ളിയാഴ്ചയോടെ സുരക്ഷിത…

Read More