മദ്യത്തിനു മീതെ ഹെലികോപ്ടർ പറക്കും! മ​​ദ്യ​​ത്തി​​നും മ​​യ​​ക്കു​​മ​​രു​​ന്നു​​ക​​ൾ​​ക്കു​​മെ​​തിരേ ബോ​​ധ​​വ​​ത്ക​ര​​ണ​​വുമായി കെസിബിസി യുടെ ഹെലികോപ്ടറും

കോ​​ട്ട​​യം: മ​​നു​​ഷ്യ​​കു​​ല​​ത്തെ ഇ​​ല്ലാ​​യ്മ ചെ​​യ്യു​​ന്ന മ​​ദ്യ​​ത്തി​​നും മ​​യ​​ക്കു​​മ​​രു​​ന്നു​​ക​​ൾ​​ക്കു​​മെ​​തിരേ ബോ​​ധ​​വ​​ത്ക​ര​​ണ​​വും പ്ര​​തി​​ഷേ​​ധ​​വും സ​മ​ന്വ​യി​പ്പി​ച്ചു കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 15 മു​​ത​​ൽ ഡി​​സം​​ബ​​ർ ര​​ണ്ടു വ​​രെ വി​മോ​ച​ന യാ​ത്ര ന​ട​ത്തും. തി​​രു​​വ​​ന​​ന്ത​​പു​​രം മു​​ത​​ൽ കാ​​സ​​ർ​​ഗോ​​ഡു വ​​രെ​യാ​ണ് യാ​ത്ര. കെ​​സി​​ബി​​സി മ​​ദ്യ​​വിരു​​ദ്ധ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് മാ​​ർ റെ​​മ​​ജി​​യോസ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ ജ​​ന​​റ​​ൽ ക്യാ​​പ്റ്റ​​നാ​​യി യാ​​ത്ര ന​​യി​​ക്കും.

രാ​ഷ്‌​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളും പ്ര​​സ്ഥാ​​ന​​ങ്ങ​​ളും വി​​വി​​ധ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു ത​​ല​​ങ്ങും വി​​ല​​ങ്ങും ന​​ട​​ത്തു​​ന്ന കേ​​ര​​ള യാ​​ത്ര​​ക​​ളി​​ൽ​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി ഇ​​ളം​​ത​​ല​​മു​​റ​​യ്ക്കു ല​​ഹ​​രി​​മ​​രു​​ന്ന് വി​​പ​​ത്തി​​നെ​​ക്കു​​റി​​ച്ചു ശ​​ക്ത​​മാ​​യ ബോ​​ധ്യം ല​​ഭി​​ക്ക​​ത്ത​​ക്ക ​വി​​ധം വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളെ സ്പ​ർ​ശി​ച്ചാ​ണ് സ​​ന്ദേ​​ശ​​യാ​​ത്ര ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. യാ​ത്ര​യ്ക്കാ​യി 26 അ​​ടി നീ​​ള​​വും 12 അ​​ടി പൊ​​ക്ക​​വും എ​​ട്ട് അ​​ടി വീ​​തി​​യു​​മു​​ള്ള ഹെ​​ലി​​കോ​​പ്ട​​ർ മാ​​തൃ​​ക നിർമി ക്കും.

15ന് ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു സെ​​ന്‍റ് ജോ​​സ​​ഫ്സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ.​എം. ​സൂ​​സ​​പാ​​ക്യം, ബി​​ഷ​​പ് മാ​​ർ റെ​​മ​​ജി​​യോസ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, ക​​വ​​യി​ത്രി സു​​ഗ​​ത​​കു​​മാ​​രി ടീ​​ച്ച​​ർ, വി.​​എം. സു​​ധീ​​ര​​ൻ, ഫാ. ​ജേ​​ക്ക​​ബ് വെ​​ള്ള​​മ​​രു​​തു​​ങ്ക​​ൽ, ചാ​​ർ​​ളി പോ​​ൾ, പ്ര​​സാ​​ദ് കു​​രു​​വി​​ള, വി.​​ഡി. രാ​​ജു, വൈ. ​​രാ​​ജു, യോ​​ഹ​​ന്നാ​​ൻ ആ​​ന്‍റ​​ണി, ഫാ. ​​ജോ​​ണ്‍ അ​​രീ​​ക്ക​​ൽ, ഫാ. ​​ലെ​​നി​​ൻ​​രാ​​ജ്, ഫാ. ​​ഡോ​​ണി, എ​​ഫ്.​​എം. ലാ​​സ​​ർ, ജോ​​സ് ചെ​​ന്പി​​ശേ​​രി, രാ​​ജ​​ൻ ഉ​​റു​​ന്പി​​ൽ, ഫാ. ​​പോ​​ൾ കാ​​രാ​​ച്ചി​​റ, സി​​സ്റ്റ​​ർ ആ​​നീ​​സ് തോ​​ട്ട​​പ്പി​​ള്ളി, ബ​​ന​​ഡി​​ക്ട് ക്രി​​സോ​​സ്റ്റം, ആ​​ന്‍റ​​ണി ജേ​​ക്ക​​ബ്, തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ൽ, ത​​ങ്ക​​ച്ച​​ൻ വെ​​ളി​​യി​​ൽ, ഷി​​ബു കാ​​ച്ച​​പ്പി​​ള്ളി, ത​​ങ്ക​​ച്ച​​ൻ കൊ​​ല്ല​​ക്കൊ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

Related posts