ബൈക്കിലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​രും ഹെ​ൽ​മെ​റ്റ് ധ​രി​ക്ക​ണം; പി​ഴ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ഹെ​ൽ​മ​റ്റ് മോ​ഷ​ണം വ്യാ​പ​കം

പ​രി​യാ​രം: മോ​ട്ടോ​ർ​വാ​ഹ​ന​നി​യ​മ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഹെ​ൽ​മ​റ്റ് മോ​ഷ​ണ​വും വ്യാ​പ​ക​മാ​യി. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പാ​ർ​ക്ക് ചെ​യ്ത ബൈ​ക്കു​ക​ളി​ൽ നി​ന്നാ​യി മൂ​ന്ന് ഹെ​ൽ​മ​റ്റു​ക​ളാ​ണ് ഇ​ന്ന​ലെ മോ​ഷ​ണം​പോ​യ​ത്. പ​ക​ൽ സ​മ​യ​ത്ത് ആ​ണ് ഹെ​ൽ​മ​റ്റു​ക​ൾ കാ​ണാ​താ​യ​ത്.

ബൈ​ക്ക് യാ​ത്ര​ക്കാ​ർ പ​ല​രും ഹെ​ൽ​മ​റ്റ് മോ​ഷ​ണം വ്യാ​പ​ക​മാ​യ​തോ​ടെ കൈ​യി​ൽ ത​ന്നെ സൂ​ക്ഷി​ക്കു​ക​യാ​ണ്. തൃ​ച്ചം​ബ​ര​ത്തെ ജ്യോ​തി, അ​ടു​ത്തി​ല​യി​ലെ ഷം​സു​ദീ​ൻ, കു​ഞ്ഞി​മം​ഗ​ല​ത്തെ ര​വി എ​ന്നി​വ​രു​ടെ ഹെ​ൽ​മ​റ്റു​ക​ളാ​ണ് ക​ള​വ് പോ​യ​ത്. ഷം​സു​ദ്ദീ​ന്‍റെ പു​തി​യ ഹെ​ൽ​മ​റ്റാ​ണ് മോ​ഷ​ണം പോ​യ​ത്.

വാ​ങ്ങി ഒ​രു​ദി​വ​സം മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​രും ഹെ​ൽ​മെ​റ്റ് ധ​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ​യാ​ണ് മോ​ഷ​ണ​വും തു​ട​ങ്ങി​യ​ത്.

Related posts