വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി 30 പവനും പണവും കവർന്ന കേസ്; പി​ന്നി​ൽ ഹോം ​ന​ഴ്സും കൂ​ട്ടാ​ളി​യുമെന്ന് പോലീസ്

ക​ണ്ണൂ​ർ: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം പ​ള്ളി​ക്കു​ന്നി​ലെ ദ​ന്പ​തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 30 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 30,000 രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. പ​ള്ളി​ക്കു​ന്ന് മൂ​കാം​ബി​ക റോ​ഡി​ലെ ഷെ​റി​ന്‍റെ ദി​ൻ​ഷെ​യ​ർ എ​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സ്ത്രീ​യും പു​രു​ഷ​നു​മ​ട​ങ്ങി​യ സം​ഘ​മാ​ണ് ഷെ​റി​നെ​യും ഭാ​ര്യ​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ൻ​ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​രു​ടെ ത​റ​വാ​ട്ട് വീ​ട്ടി​ൽ ജോ​ലി​ക്ക് നി​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ ഹോം ​ന​ഴ്സും അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യ പു​രു​ഷ​നും ചേ​ർ​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് ഷെ​റി​ൻ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് ടൗ​ൺ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​ക​ൾ ജി​ല്ല വി​ടാ​തി​രി​ക്കാ​ൻ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്.

Related posts