ഹെൽമറ്റ് ഇല്ലാതെ പോലീസിനെ വെട്ടച്ചുകടന്നാലും  ബില്ല് വീട്ടിൽ വരും; പുത്തൻ സാങ്കേതിക വിദ്യകളുമായി പോലീസ്

എ​രു​മേ​ലി: പോ​ലീ​സ് വെ​ച്ച കാ​മ​റ​ക​ൾ​ക്ക് ഇ​തുവ​രെ പു​റ​ത്തു പ​റ​യാ​തി​രു​ന്ന ഒ​രു സ​വി​ശേ​ഷ​ത ഒ​ടു​വി​ൽ പോ​ലീ​സ് ത​ന്നെ വെ​ളി​പ്പെ​ടു​ത്തി. ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ ബൈ​ക്കോ​ടി​ച്ചാ​ൽ അ​ത് കാ​മ​റ​ക​ൾ പ്ര​ത്യേ​ക​മാ​യി സ്കാ​ൻ ചെ​യ്യു​മെ​ന്നു​ള്ള​താ​ണ് സ​വി​ശേ​ഷ​ത.

ബൈ​ക്ക് ഓ​ടി​ക്കു​ന്ന​യാ​ളു​ടെ മു​ഖം വ്യ​ക്ത​മാ​യി കാ​മ​റ​ക​ൾ പ​ക​ർ​ത്തും. കാ​മ​റ​ക​ളു​ടെ ഈ ​സ​വി​ശേ​ഷ​ത മാ​ത്ര​മ​ല്ല മ​റ്റൊ​രു ന​ട​പ​ടി കൂ​ടി പോ​ലീ​സ് ചെ​യ്യു​ന്നു​ണ്ടെ​ന്ന് എ​സ്ഐ ടി. ​ശ്രീ​ജി​ത്ത് അ​റി​യി​ച്ചു. കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ പെ​റ്റി കേ​സ് ചു​മ​ത്തി​യ​തി​ന്‍റെ തെ​ളി​വാ​യി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ളു​ടെ ഫോ​ട്ടോ​ക​ൾ കോ​ട​തി​യി​ൽ ന​ൽ​കും.

പെ​റ്റി നോ​ട്ടീ​സ് കി​ട്ടി അ​ഞ്ച് ദി​വ​സ​ത്തെ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ സ്റ്റേ​ഷ​നി​ലെ​ത്തി ഫൈ​ൻ അ​ട​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യാ​ണ് ഫോ​ട്ടോ​ക​ൾ കോ​ട​തി​യി​ൽ തെ​ളി​വാ​യി ന​ൽ​കു​ക. മൊ​ത്തം 56 പോ​യി​ന്‍റു​ക​ളി​ലാ​ണ് എ​രു​മേ​ലി ടൗ​ണി​ന്‍റെ ചു​റ്റു​വ​ട്ട​ങ്ങ​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ 130 പേ​ർ​ക്ക് ഫൈ​ൻ അ​ട​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി.

തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യ്ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ങ്കി​ലും സ്ഥി​രം നി​രീ​ക്ഷ​ണ സം​വി​ധാ​നം ആ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Related posts