പ​ണം വ​ച്ച് ചീ​ട്ടു​ക​ളിയിൽ ആ​ല​പ്പു​ഴ​യി​ൽ ദി​നം​പ്ര​തി ന​ട​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ൾ; പു​ന്ന​മ​ട​യി​ലെ റി​സോ​ർ​ട്ടുകഗളിലും ഹൗസ് ബോട്ടുകളിലുമാണ് ചൂതാട്ടം അരങ്ങേറുന്നത്‌‌

ആ​ല​പ്പു​ഴ: പ​ണം വ​ച്ചു​ള്ള ചൂ​താ​ട്ടം വീ​ണ്ടും ആ​ല​പ്പു​ഴ​യി​ൽ സ​ജീ​വ​മാ​കു​ന്നു. പു​ന്ന​മ​ട​യി​ലെ റി​സോ​ർ​ട്ടി​ൽ നി​ന്നും ഏ​ഴം​ഗ ചീ​ട്ടു​ക​ളി സം​ഘ​മാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. 89.830 രൂ​പ​യും ഇ​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. കൊ​ച്ചി ഇ​ട​പ്പ​ള്ളി അ​റ​യ്ക്ക​ൽ ജോ​യി (68), പാ​ലാ​രി​വ​ട്ടം ത​റ​യി​ൽ ബെ​ന്നി വ​ർ​ഗീ​സ് (43), ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട് സ​രോ​ജ​മം​ഗ​ലം വീ​ട്ടി​ൽ ബി​നേ​ഷ് (41), പ​ല്ല​ന ത​റ​യി​ൽ മു​ഹ​മ്മ​ദ് ഹാ​ഷിം (44), പ​ല്ല​ന കു​ള​ഞ്ഞി​പ്പ​റ​ന്പി​ൽ മ​ൻ​സൂ​ർ (42) ആ​ലു​വ കാ​ര​ക്കാ​ട്ടി​ൽ ഇ​ബ്രാ​ഹിം (64),ചേ​ർ​ത്ത​ല കൊ​ല്ലം ചാ​ത്ത​നാ​ട് വീ​ട്ടി​ൽ നാ​സ​ർ (44) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചൂ​താ​ട്ട​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ല​പ്പു​ഴ നോ​ർ​ത്ത് എ​സ്ഐ എം.​എ. കു​ഞ്ഞ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. രാ​ഷ്ട്രീ​യ​ത്തി​ലും പോ​ലീ​സി​ലും വ​ൻ പി​ടി​പാ​ടു​ള്ള സം​ഘ​ങ്ങ​ളാ​ണ് ആ​ല​പ്പു​ഴ​യി​ൽ ചൂ​താ​ട്ട​ത്തി​നു എ​ത്തു​ന്ന​ത്.

അ​തി​നാ​ൽ ത​ന്നെ ഇ​വ​ർ​ക്കു​വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ഇ​വ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്നു​മു​ണ്ട്. ആ​ല​പ്പു​ഴ​യി​ലെ​യും ചേ​ർ​ത്ത​ലി​യി​ലെ​യും ചി​ല റി​സോ​ർ​ട്ടു​ക​ളും ഹൗ​സ്ബോ​ട്ടു​ക​ളു​മാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന താ​വ​ള​ങ്ങ​ൾ. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള സം​ഘ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യി ഇ​വി​ടെ ചീ​ട്ടു​ക​ളി​ക്കാ​യി എ​ത്തു​ന്ന​ത്.

Related posts