പുതിയ ഹെൽമറ്റ് നിയമം മുതലാക്കാൻ കച്ചവടക്കാർ; ഹെ​ൽ​മ​റ്റി​ന് വ​ൻ​വി​ല​ വർധിപ്പിച്ച് കച്ചവടക്കാർ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഹെ​ൽ​മെ​റ്റ് വി​ല്പ​ന​യി​ൽ വ​ൻ​വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഹെ​ൽ​മ​റ്റ് വി​ല്പ​ന​യി​ൽ വ​ലി​യ വി​ല​ക്ക​യ​റ്റ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ പി​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ഈ ​സ്ഥി​തി​യു​ണ്ടാ​യ​ത്.

നൂ​റു​മു​ത​ൽ ഇ​രു​ന്നൂ​റു രൂ​പ​വ​രെ​യാ​ണ് വി​ല ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഹെ​ൽ​മ​റ്റ് നി​ർ​മാ​ണ​ക​ന്പ​നി​ക​ളൊ​ന്നും വി​ല​വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല. ഫ​രീ​ദാ​ബാ​ദ്, ബെ​ൽ​ഗാ​വ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ബ്രാ​ൻ​ഡ​ഡ് മൂ​ല്യ​ത്തി​ലു​ള്ള ഹെ​ൽ​മ​റ്റു​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​യി​ൽ മൂ​ന്നു​മാ​സം മു​ന്പു​ത​ന്നെ പി​ൻ​സീ​റ്റു​കാ​ർ​ക്ക് ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്ന​തി​നാ​ൽ ക​ന്പ​നി​ക​ൾ നേ​ര​ത്തെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ഘ​ട്ട​ത്തി​ലൊ​ന്നും ക​ന്പ​നി​ക​ൾ വി​ല​വ​ർ​ധി​പ്പി​ച്ചി​രു​ന്നി​ല്ല.

നി​ല​വി​ൽ ക​ച്ച​വ​ട​ക്കാ​രാ​ണ് വ​ൻ​തോ​തി​ൽ തു​ക വ​ർ​ധി​പ്പി​ച്ച് ഹെ​ൽ​മ​റ്റു​ക​ൾ വി​ല്ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ഗു​ണ​മേന്മയി​ല്ലാ​ത്ത ഹെ​ൽ​മ​റ്റും സം​സ്ഥാ​ന​ത്തേ​ക്ക് വ്യാ​പ​ക​തോ​തി​ൽ എ​ത്തു​ന്നു​ണ്ട്.
ത​മി​ഴ്നാ​ട്ടി​ൽ കു​ടി​ൽ​വ്യ​വ​സാ​യം​പോ​ലെ ഹെ​ൽ​മ​റ്റ് നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ഇ​വ​യു​ടെ വി​ല നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts