ബൈ​ക്കി​ല്‍ പോ​കു​മ്പോ​ള്‍ ത​ല​യി​ല്‍ ക​ടു​ത്ത വേ​ദ​ന ! ഹെ​ല്‍​മ​റ്റ് ഊ​രി നോ​ക്കി​യ​പ്പോ​ള്‍ ക​ണ്ട​ത് ഉ​ഗ്ര​വി​ഷ​മു​ള്ള പാ​മ്പി​നെ; യു​വാ​വി​ന് അ​ദ്ഭു​ത ര​ക്ഷ​പ്പെ​ട​ല്‍

ഹെ​ല്‍​മ​റ്റി​ല്‍ ക​യ​റി​യ ഉ​ഗ്ര​വി​ഷ​മു​ള്ള പാ​മ്പി​ന്റെ ക​ടി​യേ​റ്റ യു​വാ​വി​ന് അ​ദ്ഭു​ത ര​ക്ഷ​പ്പെ​ട​ല്‍. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി രാ​ഹു​ലി​നാ​ണു പാ​മ്പി​ന്റെ ക​ടി​യേ​റ്റ​ത്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വേ ത​ല​യി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് രാ​ഹു​ല്‍ ഹെ​ല്‍​മ​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ക​ത്ത് വി​ഷ​പ്പാ​മ്പി​നെ ക​ണ്ട​ത്. വെ​ള്ളി​ക്കെ​ട്ട​ന്‍ പാ​മ്പാ​ണ് ഹെ​ല്‍​മ​റ്റി​ല്‍ ക​യ​റി​ക്കൂ​ടി​യ​ത്. ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ രാ​ഹു​ലി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പി​ന്നീ​ട് ഇ​വി​ടെ​നി​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ രാ​ഹു​ല്‍ 24 മ​ണി​ക്കൂ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു.

Read More

ക​ഞ്ചാ​വ് വി​റ്റ ലാ​ഭം ന​ല്‍​കാ​ഞ്ഞ​തി​ല്‍ ക​ലി​മൂ​ത്ത് സു​ഹൃ​ത്തി​ന്റെ അ​മ്മ​യു​ടെ ക​ണ്ണി​ല്‍ കു​രു​മു​ള​ക് സ്‌​പ്രേ അ​ടി​ച്ചു!ഹെല്‍മറ്റു കൊണ്ട് തലയടിച്ചു പൊട്ടിച്ചു;യു​വാ​വ് പി​ടി​യി​ല്‍…

ക​ഞ്ചാ​വ് പൊ​തി​ക​ള്‍ വി​റ്റ ലാ​ഭ​ത്തെ ചൊ​ല്ലി​യു​ള്ള ദേ​ഷ്യ​ത്തി​ല്‍ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍ ക​യ​റി അ​മ്മ​യു​ടെ ക​ണ്ണി​ല്‍ കു​രു​മു​ള​ക് സ്‌​പ്രേ അ​ടി​ച്ച​ശേ​ഷം ഹെ​ല്‍​മെ​റ്റു​കൊ​ണ്ട് ത​ല​യ​ടി​ച്ചു പൊ​ട്ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. ക​മ്പി​പ്പാ​ലം ഭാ​ഗ​ത്താ​ണ് സം​ഭ​വം. തൊ​ടു​പു​ഴ കോ​ലാ​നി​യി​ല്‍ പ​ഞ്ച​വ​ടി​പ്പാ​ലം ഭാ​ഗ​ത്തു​ള്ള കു​ള​ത്തൂ​ര്‍ വീ​ട്ടി​ല്‍ ലി​ബി​ന്‍ ബേ​ബി( 23)യാ​ണ് പി​ടി​യി​ലാ​യ​ത്. തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി.​യു​ടെ സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ആ​ന്ധ്ര​യി​ല്‍​നി​ന്ന് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് പൊ​തി​ക​ളാ​ക്കി വി​റ്റ നാ​ല്‍​വ​ര്‍ സം​ഘം മു​ട​ക്കി​യ പ​ണ​ത്തി​ന്റെ ലാ​ഭം ല​ഭി​ച്ച ഒ​രാ​ള്‍ അ​ത് പ​ങ്കു​വെ​യ്ക്കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് പ്ര​ശ്‌​ന​ങ്ങ​ളു​ടെ തു​ട​ക്കം. തു​ട​ര്‍​ന്ന് ലാ​ഭം ഒ​റ്റ​യ്ക്ക് കൈ​ക്ക​ലാ​ക്കി​യ ആ​ളി​ന്റെ വീ​ട്ടി​ലെ​ത്തി​യ മൂ​വ​ര്‍​സം​ഘം നാ​ലാ​മ​നെ കാ​ണാ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ അ​മ്മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റൊ​രു പ്ര​തി​യാ​യ മ​ല​ങ്ക​ര മാ​പ്ര ഭാ​ഗ​ത്ത് ചെ​ങ്കി​ല​ത്ത് വീ​ട്ടി​ല്‍ ആ​ദ​ര്‍​ശ് എ​ന്ന വ​ടി​വാ​ള്‍ അ​ച്ചു​വി​നെ ഒ​രു വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ശ​നി​യാ​ഴ്ച തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സെ​പ്റ്റം​ബ​ര്‍…

Read More

പിഴ ഈടാക്കാന്‍ അറിയാത്തതു കൊണ്ടല്ല ! നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന്‍ മോര്‍ച്ചറിയില്‍ മലര്‍ന്നു കിടക്കുവാ; പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു…

ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരെല്ലാം ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം വന്നതോടെ പലവിധ സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ഹെല്‍മറ്റിലാടെ വന്ന ബൈക്കുകാരനെ പോലീസ് എറിഞ്ഞു വീഴ്ത്തിയ സംഭവം സംസ്ഥാനമാകെ വന്‍പ്രതിഷേധത്തിനു വഴിവെക്കുകയും ചെയ്തു. എന്നാല്‍ ഹൃദ്യമായ ഇടപെടലിലൂടെ ശ്രദ്ധ നേടുകയാണ് ഒരു പോലീസുകാരന്‍ ഇവിടെ. ഹെല്‍മറ്റ് ഇല്ലാതെ ബൈക്കിലെത്തിയ കോളേജ് വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ഈ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം. തൃത്താലയിലാണ് സംഭവം. പോലീസ് പിടിച്ചതോടെ ഭയന്ന് നിന്ന വിദ്യാര്‍ത്ഥികളുടെ തലയില്‍ ഹെല്‍മറ്റ് വച്ചു കൊടുത്തിട്ടാണ് ഉദ്യോഗസ്ഥന്‍ മാതൃകയായത്. പിഴ ഈടാക്കാന്‍ അറിയാത്തോണ്ടല്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ഇദ്ദേഹം പറയുന്നു.’അപമാനിക്കാന്‍ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നത്. കഴിഞ്ഞ രണ്ടു മാസം മുന്‍പ് ഒരു ഇന്‍ക്വിസ്റ്റിന് പോയി. നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന്‍ മോര്‍ച്ചറിയില്‍ ഇങ്ങനെ മലര്‍ന്നു കിടക്കുവാ, മുടിയൊക്കെ നന്നായി വാര്‍ന്ന് വച്ച് യൂണിഫോമില്‍ ആ പയ്യന്‍ മരിച്ച് കിടക്കുന്ന കണ്ടപ്പോള്‍ ചങ്ക്…

Read More

ഗുണനിലവാരം കുറഞ്ഞ ഹെൽമറ്റ് വില്പന; മൂ​ന്നു പേ​ർ​ക്കെ​തി​രെ ന​ടപടി

പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ൽ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഹെ​ൽ​മെ​റ്റു​ക​ൾ വി​ൽ​ക്കു​ന്ന മൂ​ന്നു വ്യാ​പാ​രി​ക​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. സം​സ്ഥാ​ന​ത്ത് ഹെ​ൽ​മെ​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ അ​വ​സ​രം മു​ത​ലെ​ടു​ത്ത് ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഹെ​ൽ​മെ​റ്റു​ക​ൾ വി​പ​ണി​യി​ൽ വി​ൽ​ക്കു​ന്നുവെ​ന്ന വ്യാ​പ​ക​മാ​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ’ഓ​പ്പ​റേ​ഷ​ൻ സു​ര​ക്ഷാ ക​വ​ചം’ സം​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർടി ഒ പി ​ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി. ​ബി​ജു, കെ. ​കെ ദാ​സ്, സി ​എ​സ് ജോ​ർ​ജ് എ ​എംവി ഐ മാ​രാ​യ ഷൈ​ൻ മോ​ൻ ചാ​ക്കോ, കെ. ​ദേ​വീ​ദാ​സ​ൻ എ​ന്നി​വ​രാ​യി​രു​ന്നു പ​രി​ശോ​ധ​നാ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Read More

പുതിയ ഹെൽമറ്റ് നിയമം മുതലാക്കാൻ കച്ചവടക്കാർ; ഹെ​ൽ​മ​റ്റി​ന് വ​ൻ​വി​ല​ വർധിപ്പിച്ച് കച്ചവടക്കാർ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഹെ​ൽ​മെ​റ്റ് വി​ല്പ​ന​യി​ൽ വ​ൻ​വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഹെ​ൽ​മ​റ്റ് വി​ല്പ​ന​യി​ൽ വ​ലി​യ വി​ല​ക്ക​യ​റ്റ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ പി​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ഈ ​സ്ഥി​തി​യു​ണ്ടാ​യ​ത്. നൂ​റു​മു​ത​ൽ ഇ​രു​ന്നൂ​റു രൂ​പ​വ​രെ​യാ​ണ് വി​ല ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഹെ​ൽ​മ​റ്റ് നി​ർ​മാ​ണ​ക​ന്പ​നി​ക​ളൊ​ന്നും വി​ല​വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല. ഫ​രീ​ദാ​ബാ​ദ്, ബെ​ൽ​ഗാ​വ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ബ്രാ​ൻ​ഡ​ഡ് മൂ​ല്യ​ത്തി​ലു​ള്ള ഹെ​ൽ​മ​റ്റു​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​യി​ൽ മൂ​ന്നു​മാ​സം മു​ന്പു​ത​ന്നെ പി​ൻ​സീ​റ്റു​കാ​ർ​ക്ക് ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്ന​തി​നാ​ൽ ക​ന്പ​നി​ക​ൾ നേ​ര​ത്തെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ഘ​ട്ട​ത്തി​ലൊ​ന്നും ക​ന്പ​നി​ക​ൾ വി​ല​വ​ർ​ധി​പ്പി​ച്ചി​രു​ന്നി​ല്ല. നി​ല​വി​ൽ ക​ച്ച​വ​ട​ക്കാ​രാ​ണ് വ​ൻ​തോ​തി​ൽ തു​ക വ​ർ​ധി​പ്പി​ച്ച് ഹെ​ൽ​മ​റ്റു​ക​ൾ വി​ല്ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ഗു​ണ​മേന്മയി​ല്ലാ​ത്ത ഹെ​ൽ​മ​റ്റും സം​സ്ഥാ​ന​ത്തേ​ക്ക് വ്യാ​പ​ക​തോ​തി​ൽ എ​ത്തു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ കു​ടി​ൽ​വ്യ​വ​സാ​യം​പോ​ലെ ഹെ​ൽ​മ​റ്റ് നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ഇ​വ​യു​ടെ വി​ല നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Read More

സെൽഫി എടുത്ത് അയയ്ക്കു, നിങ്ങൾക്കുമാകാം ബോധവൽക്കരണത്തിന്‍റെ ഭാഗം; ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ പിൻസീ റ്റുകാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ വ്യ​ത്യസ്ത ച​ല​ഞ്ചു​മാ​യി കേ​ര​ള പോ​ലീസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പി​​​ൻ​​​സീ​​​റ്റി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ഹെ​​​ൽ​​​മ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വ്യ​​​ത്യ​​​സ്ത ച​​​ല​​​ഞ്ചു​​​മാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സ്. ഇ​​​രു ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി ഹെ​​​ൽ​​​മ​​​റ്റ് ധ​​​രി​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന ഫോ​​​ട്ടോ അ​​​യ​​​ച്ചാ​​​ൽ മി​​​ക​​​ച്ച​​​വ കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ പ​​​ങ്കു​​​വ​​യ്​​​ക്കാ​​​മെ​​​ന്നാ​​​ണ് കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ വാ​​​ഗ്ദാ​​​നം. വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​ഹി​​​തം [email protected] എ​​​ന്ന ഇ- ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​ക്ക​​​ണ​​​മെ​​​ന്നും വാ​​​ഹ​​​നം നി​​​ർ​​​ത്തി​​​യ ശേ​​​ഷം മാ​​​ത്രം ഫോ​​​ട്ടോ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും പോ​​​ലീ​​​സ് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു. അ​​​തേ​​​സ​​​മ​​​യം ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പി​​​ൻ​​​സീ​​​റ്റി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ഹെ​​​ൽ​​​മ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കി. ഹെ​​​ൽ​​​മ​​​റ്റി​​​ല്ലാ​​​തെ പി​​​ൻ​​​സീ​​​റ്റി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള പി​​​ഴ തു​​​ക വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ നി​​​ന്നു​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഹെ​​​ൽ​​​മ​​​റ്റ് ധ​​​രി​​​ച്ച് യാ​​​ത്ര ചെ​​​യ്ത​​​വ​​​രെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്. നാ​​​ലു വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കും പി​​​ൻ​​​സീ​​​റ്റി​​​ൽ ഹെ​​​ൽ​​​മ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. വ​​​രും​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും സം​​​സ്ഥാ​​​ന​​​ത്ത് പ​​​രി​​​ശോ​​​ധ​​​ന…

Read More

ഇത് ഹെല്‍മറ്റിന്റെ ആദിമരൂപം ! ഹെല്‍മറ്റിനു പകരം അലൂമിനിയം പാത്രം തലയില്‍ കമിഴ്ത്തി വച്ച് സ്‌കൂട്ടര്‍ യാത്രക്കാരി; വീഡിയോ വൈറലാകുന്നു…

ഗതാഗത നിയമം കര്‍ശനമാക്കിയതോടെ എല്ലാവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തുകയാണ്. ഭീമമായ പിഴത്തുകയെ പേടിച്ച് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാന്‍ ഏവരും നിര്‍ബന്ധിതരാവുകയാണ്. പോലീസ് ചെക്കിംഗ് കണ്ടാല്‍ വഴിമാറി പോവുന്നത് പണ്ടു മുതല്‍ക്കെ ആളുകള്‍ പയറ്റുന്ന തന്ത്രമാണ്. എന്നാല്‍ ഹെല്‍മെറ്റ് വേട്ടയില്‍ നിന്ന് രക്ഷനേടാന്‍ ഒരു സ്ത്രീ പയറ്റിയ തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹെല്‍മറ്റിനു പകരം തലയില്‍ ചെറിയ അലൂമിനിയം പാത്രം വച്ചാണ് ഇവര്‍ ഇരുചക്ര വാഹനം ഓടിച്ചത്. കേരളത്തിനു പുറത്താണ് സംഭവം. ഈ വാഹനത്തിനു പുറകെ സഞ്ചരിച്ച ആളുകളാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 40 സെക്കന്‍ഡോളം ദൈര്‍ഘ്യമുള്ള വിഡിയോ ഒരാഴ്ച മുന്‍പാണ് പങ്കുവെച്ചതെങ്കിലും ഇപ്പോഴും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്.

Read More

കഴിക്ക്…കഴിക്ക് ഇന്നുകൂടിയല്ലേ ഉള്ളൂ…! ഹെല്‍മറ്റ് വയ്ക്കാത്തവര്‍ക്ക് ലഡു നല്‍കി പാലക്കാട് പോലീസ്; ഇനി ആയിരം രൂപ പിഴ; വീഡിയോ വൈറലാകുന്നു…

ഹെല്‍മറ്റ് വയ്ക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് എപ്പോഴും പാരയാണ് പോലീസ്. ഹെല്‍മറ്റ് വയ്ക്കാത്ത ആള്‍ ഓടിക്കുന്ന വാഹനം കൈകാട്ടി നിര്‍ത്തി പെറ്റി അടിക്കുന്നതാണ് അവരുടെ സ്റ്റൈല്‍. എന്നാല്‍ പാലക്കാട് പോലീസ് ആ സ്‌റ്റൈല്‍ ഒന്നു മാറ്റിപ്പിടിക്കുകയാണ്. ഹെല്‍മറ്റ് വയ്ക്കാതെ വരുന്നവരെയെല്ലാം ലഡ്ഡു നല്‍കിയാണ് പോലീസ് ഞെട്ടിച്ചത്. പലരും അര്‍ധശങ്കയോടു കൂടിയാണെങ്കിലും ലഡ്ഡു വാങ്ങിച്ചു കഴിച്ചു. എന്നാല്‍ എന്തുകൊണ്ട് ലഡ്ഡു നല്‍കുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നതോടെ ലഡ്ഡു തിന്ന സന്തോഷം അങ്ങ് പോയിക്കിട്ടും. നിലവില്‍ ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതിന് 100 രൂപയാണ് പിഴ ഈടാക്കുന്നതെങ്കില്‍ അടുത്ത ദിവസം മുതല്‍ അത് 1000 ആക്കുകയാണെന്നാണ് പോലീസ് പറയുന്നത് അതിന്റെ സന്തോഷം പങ്കുവയ്ക്കലാണ് ഈ ലഡു നല്‍കല്‍. എന്തായാലും ഇന്ന് ലഡു കഴിക്കുന്നവരൊക്കെ നാളെ ഹെല്‍മറ്റ് വയ്ക്കുമെന്നുറപ്പ്.

Read More

ബൈക്ക് ഓടിക്കുമ്പോള്‍ പോലും ഹെല്‍മറ്റ് വയ്ക്കുന്നില്ല പിന്നെയാ കാറിന് ! ഹെല്‍മറ്റ് വക്കാതെ കാറ് ഓടിച്ചതിന് 200 രൂപ പിഴ വിധിച്ചു

ഭരത്പൂര്‍ : ബൈക്ക് ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്നാണ് നിയമെന്ന് എല്ലാവര്‍ക്കും അറിയാം. ഇല്ലെങ്കില്‍ പിഴ ഉറപ്പാണ്. ചില സംസ്ഥാനങ്ങളില്‍ ബൈക്കിന്റെ പിറകിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമമുണ്ട്. എന്നാല്‍ കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതില്ല. അവിടെ സീറ്റ് ബെല്‍റ്റാണ് നിര്‍ബന്ധം. എന്നാല്‍ കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ഇട്ടില്ലെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് 200 രൂപ പിഴ ഈടാക്കിയിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍. ഭരത്പൂരിലാണ് ഈ വിചിത്രമായ സംഭവം. ഖരേര സ്വദേശിയായ വിഷ്ണു ശര്‍മയ്ക്കാണ് പിഴയൊടുക്കേണ്ടി വന്നത്. ഇദ്ദേഹം ആഗ്രയില്‍ നിന്ന് ഭരത്പൂരിലേക്ക് വാനില്‍ പോവുകയായിരുന്നു. ഇതിനിടെ നനംഗല പൊലീസ് പിക്കറ്റില്‍ ഇയാളുടെ വാഹനം പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രഹ്ലാദ് സിങ് എന്ന ഉദ്യോഗസ്ഥന്‍, വിഷ്ണു ശര്‍മയ്ക്ക് ഹെല്‍മറ്റില്ലെന്ന് പരാമര്‍ശിച്ച് 200 രൂപ പിഴയെഴുതി ബില്‍ നല്‍കി. എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി ഈ പൊലീസ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയിട്ടുണ്ട്. എഴുതിയപ്പോള്‍ മാറിയതാണെന്നും സീറ്റ്…

Read More