ജീ​വ​കാ​രു​ണ്യ ഹെ​ല്പ് ഡെ​സ്കു​ക​ളു​മാ​യി മ​മ്മു​ട്ടി ആ​രാ​ധ​ക​ർ; വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടെ നേ​രി​ട്ട് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം

mamootyകൊ​ച്ചി: ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ക ജാ​ല​ക​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു മ​മ്മൂ​ട്ടി ഫാ​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജീ​വ​കാ​രു​ണ്യ ഹെ​ല്പ് ഡെ​സ്കു​ക​ൾ തു​ട​ങ്ങി. “ദ് ​ഗ്രേ​റ്റ് ഫാ​ദ​ർ’ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചാ​ണു ഹെ​ല്പ് ഡെ​സ്കു​ക​ൾ തു​റ​ക്കു​ന്ന​ത്. വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടെ നേ​രി​ട്ട് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം.

മ​മ്മൂ​ട്ടി ന​യി​ക്കു​ന്ന കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ പ​ദ്ധ​തി (ഹൃ​ദ​യ​പൂ​ർ​വം), സൗ​ജ​ന്യ വൃ​ക്ക മാ​റ്റി​വ​ക്ക​ൽ സ​ഹാ​യ പ​ദ്ധ​തി (സു​കൃ​തം), അ​നാ​ഥ കു​ട്ടി​ക​ളെ പ​ഠ​ന​ത്തി​ൽ സ​ഹാ​യി​ക്കാ​നു​ള്ള (വി​ദ്യാ​മൃ​തം), ആ​ദി​വാ​സിക്ഷേ​മ പ​ദ്ധ​തി​യാ​യ (പൂ​ർ​വി​കം), കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യു​ള്ള (വ​ഴി​കാ​ട്ടി) ​തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ ഈ ​ഹെ​ല്പ് ഡെ​സ്കി​ൽ സ്വീ​ക​രി​ക്കും.

തി​രു​വ​ന​ന്ത​പു​രം നിം​സ് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന നി​ർ​ധ​ന​രാ​യ മു​തി​ർ​ന്ന പൗ​രൻമാ​ർ​ക്കു​ള്ള ഹൃ​ദ​യ​സ്ത്ര​ക്രി​യ പ​ദ്ധ​തി​യാ​യ ​”ഹാ​ർ​ട്ട് ടു ​ഹാ​ർ​ട്ട്’, എ​റ​ണാ​കു​ളം ഡോ ​ടോ​ണി ഫെ​ർ​ണാ​ണ്ട​സ് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന തി​മി​ര നി​ർ​മാ​ർ​ജ്ജ​ന പ​ദ്ധ​തി​യാ​യ “കാ​ഴ്ച 2020′ ​തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ളും ഇ​വി​ടെ സ്വീ​ക​രി​ക്കും. അ​ർ​ഹ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും വെ​ള്ള പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യും ചേ​ർ​ത്ത് ഹെ​ൽ​പ് ഡെ​സ്കി​ൽ കൊ​ടു​ക്ക​ണം. കെ​യ​ർ ആ​ൻ​ഡ് ഷെ​യ​റി​ന്‍റെ വി​ദ​ഗ്ധ സ​മി​തി​യാ​വും അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

സി​നി​മ കാ​ണാ​ൻ എ​ത്തു​ന്ന കു​ടും​ബ പ്രേ​ക്ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും ഹെ​ല്പ് ഡെ​സ്കി​ൽ ല​ഭ്യ​മാ​കും. സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ സെ​ന്‍റ​റു​ക​ളി​ലും പ്ര​മു​ഖ​രാ​ണു പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ദ് ​ഗ്രേ​റ്റ് ഫാ​ദ​ർ സി​നി​മ​യു​ടെ വി​ജ​യാ​ഹ്ലാ​ദം സ​മൂ​ഹ​ത്തി​നു നൻമ ചെ​യ്താ​വ​ണം പ്ര​ക​ടി​പ്പി​ക്കേ​ണ്ട​തെ​ന്ന മ​മ്മു​ട്ടി​യു​ടെ ഓ​ർ​മ​പ്പെ​ടു​ത്ത​ലി​ൽ നി​ന്നാ​ണ് ജീ​വ​കാ​രു​ണ്യ ഹെ​ൽ​പ് ഡെ​സ്കു​ക​ൾ ആ​രം​ഭി​ച്ച​തെ​ന്നു കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ റോ​ബ​ർ​ട്ട് കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.

Related posts