തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് ചലച്ചിത്ര മേഖലയിലെ വനിതകള്‍ക്കെതിരെയുള്ള ചൂഷണം തടയാന്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരിശോധിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ്.
താരസംഘടന അമ്മയില്‍ ഇപ്പോള്‍ നടക്കുന്ന ആരോപണങ്ങളെക്കുറിച്ച് വ്യക്തമായി തനിക്കറിയില്ല. മാധ്യമവാര്‍ത്തകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ മാത്രമാണ് തനിക്കറിയാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ പദത്തില്‍ ഭരണമികവും കഴിവും ഉള്ളവര്‍ വരണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇതിന് മുന്‍പ് ചുമതല വഹിച്ചിരുന്നവര്‍ ഓഫീസിലേക്ക് എത്തുന്ന പതിവു പോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
