കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ റാ​ഞ്ചാ​ൻ മാ​ഫി​യ; ചെ​ന്നൈ​യും മം​ഗ​ളൂ​രു​വും കേ​ന്ദ്രീ​ക​രി​ച്ച് റാ​ഞ്ച​ൽ

പ​ര​വൂ​ർ: കെ​ട്ടി​ട​നി​ർ​മാ​ണ ക​മ്പ​നി​ക​ളും ക​രാ​റു​കാ​രും വ​ലി​യ തു​ക മു​ൻ​കൂ​റാ​യി ന​ൽ​കി സം​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ യാ​ത്രാ​മ​ധ്യേ ട്രെ​യി​നു​ക​ളി​ൽ വ​ച്ച് ത​ട്ടി​യെ​ടു​ക്കാ​ൻ വ​ൻ മാ​ഫി​യാ സം​ഘ​ങ്ങ​ൾ രം​ഗ​ത്ത്. പ​ണം മു​ട​ക്കി 200 പേ​രു​ടെ വ​ലി​യൊ​രു സം​ഘ​ത്തെ നാ​ട്ടി​ൽ നി​ന്ന് ക​യ​റ്റി​വി​ട്ട​പ്പോ​ൾ കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത് വെ​റും 20 പേ​ർ മാ​ത്ര​മാ​ണെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​ണ് ബി​ൽ​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പു​റ​ത്തു​വി​ട്ട​ത്. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഹൗ​റ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി റെ​യി​ൽ​വേ​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് സം​ഘ​ട​ന.

നി​ല​വി​ൽ കോ​വി​ഡ് ലോ​ക്ക്ഡൗ​ൺ കാ​ല​ത്തി​ന് സ​മാ​ന​മാ​യ ക​ടു​ത്ത തൊ​ഴി​ലാ​ളി ക്ഷാ​മ​മാ​ണ് കേ​ര​ള​ത്തി​ലെ നി​ർ​മാ​ണ മേ​ഖ​ല നേ​രി​ടു​ന്ന​ത്. ഈ ​അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം മ​റി​ക​ട​ക്കാ​നാ​യി മേ​സ്തി​രി​മാ​ർ വ​ഴി വ​ലി​യ തു​ക മു​ൻ​കൂ​റാ​യി ന​ൽ​കി​യാ​ണ് ക​രാ​റു​കാ​ർ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. യാ​ത്ര തി​രി​ക്കും മു​ൻ​പ് തൊ​ഴി​ലാ​ളി​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ, ടി​ക്ക​റ്റ്, ഗ്രൂ​പ്പ് ഫോ​ട്ടോ എ​ന്നി​വ മേ​സ്തി​രി​മാ​ർ വ​ഴി തൊ​ഴി​ലു​ട​മ​യ്ക്ക് അ​യ​ച്ചു​ന​ൽ​കു​ക​യും ചെ​യ്യും.

ചെ​ന്നൈ​യും മം​ഗ​ളൂ​രു​വും കേ​ന്ദ്രീ​ക​രി​ച്ച് റാ​ഞ്ച​ൽ
തൊ​ഴി​ലാ​ളി​ക​ൾ ട്രെ​യി​ൻ മാ​ർ​ഗം കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ലാ​ണ് ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ വ​ല​വി​രി​ക്കു​ന്ന​ത്. ചെ​ന്നൈ, മം​ഗ​ളൂ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ജ​ന്റു​മാ​ർ ട്രെ​യി​നു​ക​ളി​ൽ ക​യ​റി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കും. തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് നി​ല​വി​ൽ ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ തു​ക കൂ​ലി​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്ത് ചെ​ന്നൈ​ക്കും മം​ഗ​ലാ​പു​ര​ത്തി​നും തൊ​ട്ടു​മു​മ്പു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ വ​ച്ച് ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​കും. കൂ​ടെ​യു​ള്ള മേ​സ്തി​രി​മാ​ർ പോ​ലും അ​വ​സാ​ന നി​മി​ഷ​മാ​ണ് ഈ ​വ​ഞ്ച​ന അ​റി​യു​ന്ന​ത്. പ​ണം മു​ട​ക്കി​യ ക​രാ​റു​കാ​ർ കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ കാ​ത്തു​നി​ൽ​ക്കു​മെ​ങ്കി​ലും ആ​രും ട്രെ​യി​ൻ ഇ​റ​ങ്ങാ​റി​ല്ല.

ബം​ഗാ​ളി​ലെ രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ളുംതി​രി​ച്ച​ടി​യാ​വു​ന്നു
പ​ശ്ചി​മ​ബം​ഗാ​ളി​ൽ പു​തി​യ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ വ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ പു​റ​ത്താ​ക്കു​മെ​ന്ന ക​ർ​ശ​ന നി​ല​പാ​ടും സം​സ്ഥാ​ന​ത്തി​ന​ക​ത്തു​ത​ന്നെ കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന പു​തി​യ സ​ർ​ക്കാ​രി​ന്റെ വാ​ഗ്ദാ​ന​ങ്ങ​ളും കാ​ര​ണം വ​ലി​യൊ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്.

ഇ​തു​കൂ​ടാ​തെ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​താ വി​ക​സ​ന ജോ​ലി​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന കൂ​ലി ല​ഭി​ക്കു​ന്ന​തി​നാ​ൽ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ അ​ങ്ങോ​ട്ട് ചേ​ക്കേ​റു​ന്ന​തും കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഒ​ഴു​ക്ക് കു​റ​ച്ചു.വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ൽ​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്ക് പു​റ​മെ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​മാ​യും ഉ​ട​ൻ ച​ർ​ച്ച ന​ട​ത്തും.

കൊ​ൽ​ക്ക​ത്ത​യി​ലെ ഹൗ​റ​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് നേ​രി​ട്ട് സ്റ്റോ​പ്പു​ക​ളു​ള്ള പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചാ​ൽ യാ​ത്രാ​മ​ധ്യേ​യു​ള്ള ഇ​ത്ത​രം റാ​ഞ്ച​ലു​ക​ൾ ഒ​രു പ​രി​ധി വ​രെ ത​ട​യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് നി​ർ​മ്മാ​ണ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ പ്ര​തീ​ക്ഷ.

Related posts

Leave a Comment