സൈക്കിള്‍ വാങ്ങുവാന്‍ സ്വരുക്കൂട്ടിയ പണം പ്രളയബാധിതര്‍ക്ക് നല്‍കി; അനുപ്രിയക്ക് ഹീറോ പുതിയ സൈക്കിള്‍ നല്‍കി; ഒപ്പം സംഭാവനയായി നല്‍കിയ ഒമ്പതിനായിരം രൂപയും

കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മാ​യ് മാ​റി​യ കേ​ര​ള​ത്തി​ന് സ​ഹാ​യ​മാ​യി ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ​ഹാ​യ​ഹ​സ്ത​ങ്ങ​ളെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഏ​വ​രു​ടെ​യും ക​ണ്ണു​ട​ക്കി​യ​ത് ത​മി​ഴ്നാ​ട്ടി​ലെ വി​ല്ലു​പു​രം സ്വ​ദേ​ശി​നി​യാ​യ അ​നു​പ്രി​യ എ​ന്ന ബാ​ലി​ക ഒ​രു സൈ​ക്കി​ൾ വാ​ങ്ങി​ക്കു​വാ​ൻ താ​ൻ സ്വ​രു​ക്കൂ​ട്ടി​യ പ​ണം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യ് ന​ൽ​കി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

ത​ന്‍റെ നാ​ലു​വ​ർ​ഷ​ത്തെ സ​മ്പാ​ദ്യ​മാ​യ ഒ​മ്പ​തി​നാ​യി​രം രൂ​പ​യാ​ണ് അ​നു​പ്രി​യ കേ​ര​ള​ത്തി​നാ​യി ന​ൽ​കി​യ​ത്. അ​നു​പ്രി​യ​യെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​കു​ട്ടി​യു​ടെ പ്ര​വൃ​ത്തി​യെ അ​ഭി​ന​ന്ദി​ച്ച് ധാ​രാ​ള​മാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​ത അ​നു​പ്രി​യ​ക്ക് ഒ​രു സൈ​ക്കി​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് സൈ​ക്കി​ൾ നി​ർ​മാ​താ​ക്ക​ളാ​യ ഹീ​റോ സൈ​ക്കി​ൾ​സ്.

കൂ​ടാ​തെ അ​നു​പ്രി​യ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ ഒ​മ്പ​തി​നാ​യി​രം രൂ​പ​യും കു​ട്ടി​ക്ക് തി​രി​കെ ന​ൽ​കു​വാ​ൻ ഹീ​റോ സൈ​ക്കി​ളി​ന്‍റെ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​നു​പ്രി​യ​യു​ടെ പി​താ​വ് ഈ ​വാ​ഗ്ദാ​നം നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts