തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ ട്രെയിന്‍ പദ്ധതി (ആര്‍ആര്‍ടി)യുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി.ആദ്യപടിയായി മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു.
ഡിപിആര്‍ തയാറാക്കാനുള്ള ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞമാസമാണ് പുതിയ അതിവേഗ ട്രെയിന്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഇ.ശ്രീധരന് പുതിയ അതിവേഗ ട്രെയിന്‍ പദ്ധതിയുടെ കാര്യങ്ങള്‍ പറഞ്ഞതിന് ബദലായാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രീധരന്റെ പദ്ധതിയെ തള്ളി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ആര്‍ആര്‍ടി പദ്ധതി അപ്രായോഗികമാണെന്നാണ് ഇ.ശ്രീധരന് വ്യക്തമാക്കിയത്. ഇതില്‍ മുഖ്യമന്ത്രി ശ്രീധരനെ നിശിതമായി വിമര്‍ശിച്ചിരുന്നു.
