മരണ സന്ദേശങ്ങള്‍ കൈമാറിയ ഹിറ്റ്‌ലറുടെ ’റെഡ് ഫോണ്‍’ വില്‍പ്പനയ്ക്ക്; അടിസ്ഥാന വില ഒരു ലക്ഷം യുഎസ് ഡോളര്‍

hitler

ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ റെഡ്‌ഫോണ്‍ ലേലത്തിന്. ഒരു ലക്ഷം യുഎസ് ഡോളറാണ് അടിസ്ഥാന വില. നാസി മുദ്ര പതിച്ചിട്ടുള്ള ഫോണില്‍ ഹിറ്റ്‌ലര്‍ എന്ന് ആലേഖനം ചെയ്തിട്ടുമുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്തു സംഖ്യ സേനാംഗങ്ങളുമായി ഹിറ്റ്‌ലര്‍ ബന്ധപ്പെട്ടിരുന്നത് ഈ ഫോണിലൂടെയായിരുന്നു.

യുദ്ധ കാലത്തു 10 ലക്ഷത്തിലധികം ആളുകളുടെ ജീവനെടുക്കാന്‍ ഹിറ്റ്‌ലര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതും ഈ ഫോണിലൂടയായിരുന്നു. റഷ്യന്‍ സൈനീക ഉദ്യോഗസ്ഥന്‍ റാല്‍ഫ് റെയിനര്‍ ബെര്‍ലിനിലുള്ള ഹിറ്റലറുടെ ബങ്കറില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. ഇദ്ദേഹത്തിന്‍റെ മകനാണ് ഇപ്പോള്‍ ഫോണ്‍ ലേലത്തിനു വച്ചിരിക്കുന്നത്. അമേരിക്കയിലെ അലക്‌സാഡര്‍ ഹൗസിലാണ് ലേലം നടക്കുക.

Related posts