ഇങ്ങനെയാണോ വിവാഹാഭ്യര്‍ഥന നടത്തുന്നത്? വിവാഹത്തിനു സമ്മതിച്ചില്ല, യുവതിയുടെ വീട് യുവാവും അളിയനും അടിച്ചു തകര്‍ത്തു; സംഭവം മുണ്ടക്കയത്ത്‌

മു​ണ്ട​ക്ക​യം: വി​വാ​ഹ​ത്തി​നു സ​മ്മ​തി​ച്ചി​ല്ല, യു​വ​തി​യു​ടെ വീ​ടും ഇ​വ​ര്‍ അ​ഭയം ​തേ​ടി​യ​വീ​ടും ര​ണ്ടം​ഗ​സം​ഘം അ​ടി​ച്ചുത​ക​ര്‍​ത്തു. പ​ത്തു​പേ​ര്‍​ക്ക് പ​രി​ക്ക്. കൂ​ട്ടി​ക്ക​ല്‍ മാ​ത്തു​മ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി 11.30ഓടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ മ​ണ​ല്‍​പ്പാ​റ​യി​ല്‍ വി​ജ​യ​ന്‍ (49), ഭാ​ര്യ രാ​ധാ​മ​ണി (48), മ​ക​ള്‍ അ​ഞ്ജു​മോ​ള്‍ (20), മ​ക​ന്‍ അ​രു​ണ്‍ (26), അ​രു​ണി​ന്‍റെ ഭാ​ര്യ വി​ജി (25), മ​ക്ക​ളാ​യ ആ​രു​ഷ് (ര​ണ്ട്), അ​രു​ണി​മ (അ​ഞ്ച്) അ​യ​ല്‍​വാ​സി പ്ലാ​ത്തോ​ട്ടം സൂ​സ​മ്മ (55), മ​ക​ള്‍ ര​മ്യാ (26), ര​മ്യ​യു​ടെ ഭ​ര്‍​ത്താ​വ് ദീ​പു (32)എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച രാ​ത്രി11.30ഓ​ടെ​യാ​ണ് സം​ഭ​വം. ​നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ സു​നി​ല്‍, വി​ജ​യ​ന്‍റെ മ​ക​ളെ വി​വാ​ഹം ക​ഴി​ച്ചു​ന​ല്‍​ക​ണ​മെ​ന്ന​യാ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ത് വി​ജ​യ​ൻ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ഞാ​യ​റാ​ഴ​്​ച രാ​ത്രി സു​നി​ലും സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് രാ​ജേ​ഷും ചേ​ര്‍​ന്നു വി​ജ​യ​ന്‍റെ വീ​ട്ടി​ലെ​ത്തി വി​ളി​ച്ചു​ണ​ര്‍​ത്തി വീ​ണ്ടും വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യ​ന്‍ നി​ഷേ​ധി​ച്ച​തോ​ടെ ര​ണ്ടം​ഗ​സം​ഘം വി​ജ​യ​ന്‍റെ വീ​ടു ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​നു​ള​ളി​ല്‍ പ്ര​വേ​ശി​ച്ച സം​ഘം വീ​ട്ടു​കാ​ര്‍​ക്കു നേ​രെ അ​ക്ര​മം ന​ട​ത്തു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വീ​ടും ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്നു വീ​ട്ടു​കാ​ര്‍ വീ​ട്ടി​ല്‍ നി​ന്നു കു​ഞ്ഞു​ങ്ങ​ളു​മാ​യി ഓ​ടി സ​മീ​പ​ത്തെ സൂ​സ​മ്മ​യു​ടെ വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി​യെ​ങ്കി​ലും ഇ​വി​ടെ​യും അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു​വ​ത്രെ. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യ​ച്ച​തി​നെ തു​ട​ര്‍​ന്നു മു​ണ്ട​ക്ക​യ​ത്തു​നി​ന്നു പോ​ലീ​സെ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​ത്തു​മ​ല പു​തു​പ്പ​റ​മ്പി​ല്‍ സു​നി​ല്‍(28), സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് രാ​ജേ​ഷ് (30)എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts