എന്റെ സ്‌റ്റോപ്പ് ഇതല്ല! സ്‌റ്റോപ്പിലിറങ്ങാതെ വീട്ടമ്മയുടെ പ്രതിഷേധം; വെട്ടിലായത് യാത്രക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും; ഇനി തിരിച്ചുവരുമ്പോള്‍ ഇറങ്ങാമെന്ന് വീട്ടമ്മ

പാ​ലാ: സ്റ്റോ​പ്പി​ലി​റ​ങ്ങാ​തെ വീ​ട്ട​മ്മ​യു​ടെ പ്ര​തി​ഷേ​ധം നീ​ണ്ട​ത് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും വ​ട്ടം​ക​റ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പാ​ലാ-​കോ​ട്ട​യം റൂ​ട്ടി​ലോ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​യി​രു​ന്നു സം​ഭ​വം.

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ നി​ന്നും ക​യ​റി​യ മ​ധ്യ​വ​യ​സ്ക​യാ​യ വീ​ട്ട​മ്മ​യാ​ണു യാ​ത്ര​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ഒ​രു​പോ​ലെ വ​ല​ച്ച​ത്. നെ​ല്ലാ​പ്പാ​റ ഭാ​ഗ​ത്തേ​ക്കു ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര ചെ​യ്ത ഇ​വ​ർ ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ാപ്പി​ൽ ഇ​റ​ങ്ങു​ക​യോ എ​ഴു​ന്നേ​ൽ​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്നു ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

ബ​സ് മു​ന്നോ​ട്ടു പോ​യി തൊ​ട്ട​ടു​ത്ത സ്റ്റോ​പ്പി​ലെ​ത്തി​യ​പ്പോ​ൾ നി​ർ​ത്തി ഇ​വ​രോ​ട് ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കൂ​ട്ടാ​ക്കി​യി​ല്ല. ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ത​ന്‍റെ സ്റ്റോ​പ്പ് ഇ​ത​ല്ലെ​ന്ന ക​ടും​പി​ടി​ത്ത​ത്തി​ലാ​യി​രു​ന്നു വീ​ട്ട​മ്മ. ഇ​തേ​ത്തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം ബ​സ് ഇ​വി​ടെ നി​ർ​ത്തി​യി​ട്ടു. ബ​സ് കോ​ട്ട​യം പോ​യി മ​ട​ങ്ങി​വ​രു​ന്പോ​ൾ ഇ​വി​ടെ ഇ​റ​ങ്ങി​ക്കൊ​ള്ളാ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഈ ​സ​മ​യ​മ​ത്ര​യും ഇ​വ​ർ.

ബ​സ് പാ​ലാ​യി​ലെ​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സെ​ത്തി കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യെ​ങ്കി​ലും ഇ​തേ ബ​സി​ൽ യാ​ത്ര തു​ട​രാ​നാ​യി​രു​ന്നു വീ​ട്ട​മ്മ​യു​ടെ തീ​രു​മാ​നം. പി​ന്നീ​ട് എ​സ്ഐ​യും മ​റ്റും അ​നു​ന​യി​പ്പി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യും ഭ​ർ​ത്താ​വി​നെ വി​ളി​ച്ചു​വ​രു​ത്തി പ​റ​ഞ്ഞ​യ​യ്ക്കു​ക​യു​മാ​യി​രുന്നു.

Related posts